National
കേന്ദ്ര മന്ത്രിസഭാ പുനസ്സംഘടന: ആരോഗ്യ-വിദ്യാഭ്യാസ മന്ത്രിമാര്‍ രാജിവച്ചു

ന്യൂഡല്‍ഹി | രണ്ടാം മോദി സര്‍ക്കാറിന്റെ പുനസ്സംഘടന നടക്കാനിരിക്കെ, പ്രകടനം മോശമായ മന്ത്രിമാര്‍ രാജിവച്ചു. ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍ ഉള്‍പ്പെടെയാണ് പദവിയൊഴിഞ്ഞത്. കൊവിഡ് പ്രതിരോധ നടപടികളില്‍ വന്ന വീഴ്ചയാണ് ഹര്‍ഷവര്‍ധന്റെ സ്ഥാനം തെറിക്കാന്‍ ഇടയാക്കിയതെന്നാണ് സൂചന. ആരോഗ്യ സഹമന്ത്രി അശ്വിനി കുമാര്‍ ചൗബേയും രാജിവച്ചിട്ടുണ്ട്.
വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്റിയാല്‍, തൊഴില്‍ മന്ത്രി സന്തോഷ് ഗംഗ്വാര്‍, രാസവളം വകുപ്പുമന്ത്രി സദാനന്ദ ഗൗഡ, വനിതാ ശിശുക്ഷേമ വകുപ്പു സഹമന്ത്രി ദേബശ്രീ ചൗധരി, ഭക്ഷ്യ-പൊതുവിതരണ വകുപ്പു സഹമന്ത്രി റാവുസാഹേബ് ദാന്‍വേ പട്ടേലും എന്നിവരും രാജി നല്‍കി.
---- facebook comment plugin here -----