Connect with us

Kerala

വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ് പ്രകാരം 3716 പേര്‍ക്ക് നിയമനം; 15 മുതല്‍ ജോലിയില്‍ പ്രവേശിക്കാം

Published

|

Last Updated

തിരുവനന്തപുരം |  വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ പുതിയ ഉത്തരവ് പ്രകാരം 3716 പേര്‍ക്ക്  നിയമനം ലഭിക്കും. ഇതില്‍ നിയമന ഉത്തരവ് ലഭിച്ചത് 2828 പേര്‍ക്കും നിയമന ശുപാര്‍ശ ലഭിച്ചത് 888 പേര്‍ക്കുമാണ്. അധ്യാപക തസ്തികകളിലും, ലാബ് അസിസ്റ്റന്റ് തസ്തികകളിലുമാണ് നിയമനം. ഇവര്‍ക്ക് ജൂലൈ 15 മുതല്‍ ജോലിയില്‍ പ്രവേശിക്കാവുന്നതാണ്.

സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ നിയമന ഉത്തരവ് ലഭിച്ച 2828 പേരില്‍ ഹയര്‍ സെക്കന്‍ഡറി അധ്യാപകര്‍ (ജൂനിയര്‍) വിഭാഗത്തില്‍ 579 പേരും ഹയര്‍ സെക്കന്‍ഡറി അധ്യാപകര്‍ (സീനിയര്‍) വിഭാഗത്തില്‍ 18 പേരും ലാബ് അസിസ്റ്റന്റ് വിഭാഗത്തില്‍ 224 പേരും വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ അധ്യാപക തസ്തികയില്‍ 3 പേരും ഹൈസ്‌കൂള്‍ ടീച്ചര്‍ വിഭാഗത്തില്‍ 501 പേരും യു പി സ്‌കൂള്‍ ടീച്ചര്‍ വിഭാഗത്തില്‍ 513 പേരും എല്‍ പി സ്‌കൂള്‍ ടീച്ചര്‍ വിഭാഗത്തില്‍ 709 പേരും മറ്റ് അധ്യാപക തസ്തികകളില്‍ 281 പേരും ഉള്‍പ്പെടുന്നു.

ഇത് കൂടാതെ നിയമന ശുപാര്‍ശ ലഭ്യമായ 888 തസ്തികളിലേക്കും നിയമനം നടത്തും. ഇതില്‍ ഹൈസ്‌കൂള്‍ ടീച്ചര്‍ വിഭാഗത്തില്‍ 213 പേരും യു പി സ്‌കൂള്‍ ടീച്ചര്‍ വിഭാഗത്തില്‍ 116 പേരും എല്‍ പി സ്‌കൂള്‍ ടീച്ചര്‍ വിഭാഗത്തില്‍ 369 പേരും മറ്റ് അധ്യാപക തസ്തികകളില്‍ 190 പേരും നിയമിക്കപ്പെടും.

---- facebook comment plugin here -----

Latest