Pathanamthitta
ഇന്ധനവില വര്‍ധനവിനെതിരേ വ്യത്യസ്ഥ പ്രതിഷേധം

പത്തനംതിട്ട | പാളയില്‍ യാത്രചെയ്തും, ഉന്ത് വണ്ടി തള്ളിയും, വാഹനം കെട്ടി വലിച്ചും, ഗ്യാസ് സിലണ്ടര്‍ ചുമന്നും, സൈക്കിള്‍ ചവിട്ടിയും പത്തനംതിട്ടയില്‍ ഒരു പ്രതിഷേധം. ദൈനംദിനം ഇന്ധന വില വര്‍ധിപ്പിക്കുന്ന കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ നടപടിക്കെതിരേയാണ് വ്യത്യസ്തമായ പ്രതിഷേധവുമായി പത്തനംതിട്ട ജില്ലാ അസംഘടിത തൊഴിലാളി കോണ്‍ഗ്രസ് രംഗത്തെത്തിയത്. പാളയില്‍ യാത്രചെയ്താണ് കേന്ദ്ര സര്‍ക്കാറിനോടുള്ള പ്രതിഷേധം ഇവര്‍ വ്യക്തമാക്കിയത്.
ഇന്ധനവിലയിലുണ്ടാകുന്ന വലിയ വ്യതിയാനം സാമൂഹിക അന്തരീക്ഷത്തില്‍ അസമത്വം സൃഷ്ടിക്കുമെന്ന് പ്രതിഷേധ പരിപാടികള്‍ ഉദ്ഘാടനം ചെയ്ത ദേശീയ അസംഘടിത തൊഴിലാളി കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി നഹാസ് പത്തനംതിട്ട പറഞ്ഞു. നിയോജക മണ്ഡലം പ്രസിഡന്റ് ജിതിന്‍ രാജ് അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മറ്റിയംഗം ജിബിന്‍ ചിറക്കടവില്‍, ഫിനോ ഡിജോ എബ്രഹാ, ആല്‍വിന്‍ വര്‍ഗീസ്, മുഹമ്മദ് സുഹൈല്‍ റ്റി റ്റി , ജോയല്‍ ഷാജി, അനസ് അസ്ഹര്‍, മുഹമ്മദ് റോഷന്‍, ഷൈജു വലംഞ്ചുഴി, ജസ്റ്റിന്‍ തോമസ് മാത്യൂ നേതൃത്വം നല്‍കി.