Connect with us

Kerala

സംസ്ഥാനത്ത് സ്ത്രീധന, ഗാര്‍ഹിക പീഡനങ്ങള്‍ വര്‍ധിക്കുന്നു; യുവജന കമ്മീഷന്‍ ഗൗരവമായി ഇടപെടും

Published

|

Last Updated

പത്തനംതിട്ട | സംസ്ഥാനത്തുടനീളം സ്ത്രീധന പീഡനങ്ങളും ഗാര്‍ഹിക പീഡനങ്ങളും വര്‍ധിക്കുന്നതായി സംസ്ഥാന യുവജന കമ്മീഷന്‍. ഈ സാഹചര്യത്തില്‍ സവിശേഷശ്രദ്ധ ഈ വിഷയങ്ങളിലുള്ള പരാതികള്‍ക്ക് നല്‍കാന്‍ കേരള സംസ്ഥാന യുവജന കമ്മീഷന്‍ തീരുമാനിച്ചു. keralayouthcommission@gmail.com എന്ന മെയില്‍ ഐ ഡി മുഖേനയോ 8086987262 എന്ന വാട്‌സാപ്പ് നമ്പര്‍ മുഖേനയോ സ്ത്രീധന പീഡന, ഗാര്‍ഹിക പീഡന വിഷയങ്ങള്‍ സംബന്ധിച്ച പരാതികള്‍ സമര്‍പ്പിക്കാം. 18 മുതല്‍ 40 വയസ് വരെയുള്ള യുവജനങ്ങള്‍ക്കാണ് പരാതി സമര്‍പ്പിക്കാന്‍ അവസരം. ഇതിന്റെ ഭാഗമായി ഓരോ ജില്ലകളിലും അദാലത്തുകള്‍, സിറ്റിംഗ് സംഘടിപ്പിക്കും.

വിഷയവുമായി ബന്ധപ്പെട്ട് ലഭിക്കുന്ന പരാതികളില്‍ ഉടനടി നിയമസഹായം ഉറപ്പാക്കിയും ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ കേരളത്തിലുടനീളം സംഘടിപ്പിച്ചും സ്ത്രീധന, ഗാര്‍ഹിക പീഡനത്തിനെതിരായ പ്രതിരോധം തീര്‍ക്കാനാണ് യുവജന കമ്മീഷന്‍ ലക്ഷ്യമിടുന്നതെന്ന് കമ്മീഷന്‍ അധ്യക്ഷ ചിന്താ ജെറോം അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471 2308530

Latest