Ongoing News
സാംസങ് ഗാലക്‌സി എഫ് 22 സ്മാര്‍ട്‌ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു

ന്യൂഡല്‍ഹി | സാംസംഗ് ഗാലക്‌സി എഫ് 22 സ്മാര്‍ട്‌ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. ഫളിപ്പ് കാര്‍ട്ട്, സാംസംഗ് ഓണ്‍ലൈന്‍ സ്‌റ്റോര്‍, ഓഫ്‌ലൈന്‍ റീട്ടെയ്ല്‍ സ്റ്റോര്‍ എന്നിവിടങ്ങളില്‍ ഡിവൈസ് ലഭ്യമാണ്. സാംസംഗ് ഗാലക്‌സി എ 22 വിന്റെ റീബ്രാന്‍ഡഡ് വേര്‍ഷനാണ് ഈ മോഡല്‍.
സാംസംഗിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലും ഫളിപ്പ്കാര്‍ട്ടിലും ഹാന്‍ഡ് സെറ്റിനെക്കുറിച്ച് വിശദീകരിക്കുന്നുണ്ട്. 6.4 ഇഞ്ച് എച്ച്ഡി + അമോലെഡ് സ്‌ക്രീന്‍, 90 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റ്, 6,000 എംഎഎച്ച് ബാറ്ററി, പിറകില്‍ നാല് ലെന്‍സുകളുള്ള കാമറ, 48 എം പി പ്രൈമറി ക്യാമറ, ഗൂഗിള്‍ പ്ലേ കണ്‍സോള്‍ ലിസ്റ്റിംഗ്, മീഡിയടെക് എംടി 6769 ടി ചിപ്പ്‌സെറ്റ് എന്നിവയാണ് സാംസങ് ഗാലക്‌സി എഫ് 22 സ്മാര്‍ട്‌ഫോണിന്റെ സവിശേഷതകള്‍.
ഇന്ത്യയില്‍ ഈ ഡിവൈസിന്റെ വില 15000 രൂപയാണ്.
---- facebook comment plugin here -----