Connect with us

National

സി ബി എസ് ഇ അധ്യയന വർഷം രണ്ട് ടേം

Published

|

Last Updated

ന്യൂഡൽഹി | 2021- 2022 അധ്യയന വർഷത്തിലെ പത്ത്, പ്ലസ് ടു ക്ലാസുകളിലേക്കുള്ള പുതിയ മാർഗനിർദേശങ്ങൾ പുറത്തുവിട്ട് സി ബി എസ് ഇ. മാർഗനിർദേശ പ്രകാരം അധ്യയന വർഷത്തെ രണ്ട് ടേം ആയി തിരിക്കും. ടേം ഒന്നിലേക്കും ടേം രണ്ടിലേക്കുമായി അമ്പത് ശതമാനം വെച്ച് സിലബസ് വിഭജിച്ചേക്കും. ആദ്യ ടേമിന്റെ പരീക്ഷ നവംബർ- ഡിസംബർ മാസങ്ങളിലും അവസാന പരീക്ഷ മാർച്ച്- ഏപ്രിൽ മാസങ്ങളിലും നടത്തുമെന്നും സി ബി എസ് ഇ അറിയിച്ചു. അവസാന ടേം പരീക്ഷ തൊണ്ണൂറ് മിനുട്ട് ദൈർഘ്യമുള്ളതായിരിക്കും. ഇരു ടേമുകളുടെയും മാർക്ക് വിദ്യാർഥികളുടെ ആകെ സ്‌കോറിൽ ചേർക്കുന്ന രീതിയാണ് പിന്തുടരുക.

അധ്യയനത്തിന്റെ തുടക്കം മുതൽ മൂല്യനിർണയം ആരംഭിക്കാവുന്ന രീതിയിൽ ഇന്റേണൽ മാർക്കിന് പ്രാധാന്യം നൽകും. അധ്യയന വർഷത്തിന്റെ ആദ്യം മുതൽ അവസാനം വരെയുള്ള വിദ്യാർഥിയുടെ പ്രകടനം രേഖപ്പെടുത്താൻ സ്റ്റുഡന്റ് പ്രൊഫൈൽ തയ്യാറാക്കും. ഇന്റേണൽ മാർക്കുകൾ യഥാസമയം സി ബി എസ് സി യുടെ ഐ ടി പ്ലാറ്റ്‌ഫോമിൽ സ്‌കൂളുകൾ അപ്‌ലോഡ് ചെയ്യണം. ടേം സിലബസിനൊപ്പം മൂല്യനിർണയം സംബന്ധിച്ച് കൂടുതൽ വിവരങ്ങളും പുറത്തുവിടും. സ്‌കൂൾ തുറക്കാൻ കേന്ദ്രം നിർദേശിക്കുന്നത് വരെ ഓൺലൈൻ ക്ലാസ് തുടരും.

---- facebook comment plugin here -----

Latest