Kerala
മന്‍സൂര്‍ വധക്കേസില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു

കണ്ണൂര്‍ | പാനൂരിലെ മന്‍സൂര്‍ വധക്കേസില്‍ 86 ദിവസത്തിന് ശേഷം ക്രൈബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു. പ്രതി പട്ടികയിലെ പതിനൊന്ന് പേരും പ്രദേശത്തെ ഡിവൈഎഫ്‌ഐ സിപിഎം പ്രവര്‍ത്തകരാണ്. രാഷ്ട്രീയ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് കുറ്റപത്രത്തിലുള്ളത്.
നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് ദിവസം ഏപ്രില്‍ ആറിന് രാത്രിയാണ് പുല്ലൂക്കര സ്വദേശി മന്‍സൂറിനെ സിപിഎം പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയത്. കൂത്തുപറമ്പ് മണ്ഡലത്തിലെ ബൂത്ത് ഏജന്റായിരുന്ന മന്‍സൂറിന്റെ സഹോദരന്‍ മുഹ്‌സിനെ ലക്ഷ്യം വച്ചുള്ള ആക്രമണാണ് കൊലപാതകത്തില്‍ കലാശിച്ചത്. ബോംബേറില്‍ ഇടത് കാല്‍മുട്ടിന് ഗുരുതരമായി പരുക്കേറ്റ മന്‍സൂറിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
---- facebook comment plugin here -----