Connect with us

Uae

ലുലു ആഗോള റീട്ടെയില്‍ കമ്പനികളുടെ പട്ടികയില്‍

Published

|

Last Updated

അബുദാബി  | പ്രമുഖ ഓഡിറ്റ് സ്ഥാപനമായ ഡിലോയിറ്റ് 2021 വര്‍ഷത്തെ ആഗോള തലത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന റീട്ടെയില്‍ സ്ഥാപനങ്ങളുടെ പട്ടിക പ്രസിദ്ധീകരിച്ചു. മിഡില്‍ ഈസ്റ്റില്‍ നിന്നും ലുലു ഗ്രൂപ്പ്, മാജിദ് അല്‍ ഫുത്തൈം (ക്യാരിഫോര്‍) എന്നിവ മാത്രമാണു പട്ടികയില്‍ ഇടം പിടിച്ചത്.

അമേരിക്കന്‍ സ്ഥാപങ്ങളായ വാള്‍മാര്‍ട്ട്, ആമസോണ്‍, കോസ്റ്റ്‌കോ കോര്‍പ്പറേഷന്‍ എന്നിവ പട്ടികയില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളിലെത്തിയപ്പോള്‍ ജര്‍മന്‍ കമ്പനിയായ ഷ്വാര്‍സ് ഗ്രൂപ്പാണു നാലാമത്. അമേരിക്കയില്‍ തന്നെയുള്ള ക്രോഗെര്‍ കമ്പനിയാണു പട്ടികയില്‍ അഞ്ചാമത്.

10 രാജ്യങ്ങളില്‍ പ്രവര്‍ത്തനമുള്ള ലുലു ഗ്രൂപ്പിനു റിപ്പോര്‍ട്ട് പ്രകാരമുള്ള വിറ്റുവരവ് 5 ശതമാനം വാര്‍ഷിക വളര്‍ച്ചയോടെ 7.40 ബില്യണ്‍ ഡോളറാണു. അതേ സമയം 16 രാജ്യങ്ങളില്‍ പ്രവര്‍ത്തനമുള്ള മാജിദ് അല്‍ ഫുത്തൈമിന്റെ വിറ്റുവരവ് 6.5 വാര്‍ഷിക വളര്‍ച്ചയോടെ 7.65 ബില്യണ്‍ ഡോളറാണു.

ലോകത്ത് അതിവേഗം വളരുന്നം റീട്ടെയില്‍ കമ്പനികളുടെ പട്ടികയില്‍ ഇന്ത്യയില്‍ നിന്നുള്ള റിലയന്‍സും ഇടം പിടിച്ചിട്ടുണ്ട്

കൊവിഡ് വ്യാപനം ആഗോള വാണിജ്യ വ്യവസായങ്ങളെ മന്ദഗതിയിലാക്കുമ്പോള്‍ 4 ഈ കോമേഴ്‌സ് സെന്ററുകള്‍ അടക്കം 26 പുതിയ ഹൈപ്പര്‍മാര്‍ക്കറ്റുകളാണു ലുലു ഗ്രൂപ്പ് ഗള്‍ഫ് രാജ്യങ്ങള്‍, ഈജിപ്ത്, ഇന്തോനേഷ്യ, മലേഷ്യ എന്നിവിടങ്ങളിലായി 2020 മാര്‍ച്ചിനു ശേഷം ആരംഭിച്ചത്. ഇക്കാലയളവില്‍ 3,000ത്തിലധികം പേര്‍ക്ക് പുതുതായി തൊഴില്‍ ലഭ്യമാക്കാനും ലുലുവിനു കഴിഞ്ഞിട്ടുണ്ടെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി പറഞ്ഞു. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ 30 പുതിയ ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ ആരംഭിക്കുന്നതിനൊടൊപ്പം ഈ കോമേഴ്‌സ് രംഗം വ്യാപകമായി വിപുലീകരിക്കാനും ഉദ്ദേശിക്കുന്നതായി അദ്ദേഹം പറഞ്ഞു.

---- facebook comment plugin here -----

Latest