Connect with us

Covid19

കേന്ദ്രസംഘം തിരുവനന്തപുരം ജനറല്‍ ആശുപത്രി സന്ദര്‍ശിച്ചു

Published

|

Last Updated

തിരുവനന്തപുരം |  സംസ്ഥാനത്തെ കൊവിഡ് വ്യാപനം പരിശോധിക്കാനെത്തിയ ഇന്ന് രാവിലെയെത്തിയ കേന്ദ്ര സംഘം തലസ്ഥാനത്തുള്ള ജനറല്‍ ആശുപത്രി സന്ദര്‍ശിച്ചു. ഡോ. റീജി ജെയിന്‍, ഡോ.വിനോദ് കുമാര്‍ എന്നിവരടങ്ങിയ സംഘമാണ് ജനറല്‍ ആശുപത്രിയിലെത്തി ഡോക്ടര്‍മാരുമായി സംസാരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളജിലും സന്ദര്‍ശനം നടത്തുന്ന സംഘം ജില്ലാ കല്കറുമായും കൂടിക്കാഴ്ച നടത്തും.

കൊവിഡ് വ്യാപനം തടയാന്‍ കേരളം സ്വീകരിക്കുന്ന നടപടികളും ചികിത്സകള്‍ സംബന്ധിച്ച വിവരങ്ങളുമൊക്കെ മനസിലാക്കുകയാണ് സംഘത്തിന്റെ ലക്ഷ്യം. വ്യാപനം കൂടി നില്‍ക്കുന്ന ജില്ലകളിലും സംഘം എത്തിയേക്കും. രാജ്യത്ത് ദിനേന ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സംസ്ഥാനമാണ് കേരളം. ഈ സാഹചര്യത്തിലാണ് വിദഗ്ധ സംഘത്തെ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തേക്ക് അയച്ചിരിക്കുന്നത്. സന്ദര്‍ശത്തിന് ശേഷം സംഘം കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന് റിപ്പോര്‍ട്ട് കൈമാറും.

 

---- facebook comment plugin here -----

Latest