Connect with us

National

ഫാ സ്റ്റാന്‍ സ്വാമിയുടെ ആരോഗ്യനില ഗുരുതരം

Published

|

Last Updated

മുംബൈ | മാവോയിസ്റ്റ് ബന്ധം ആരോപിച്ച് ഭരണകൂടം അറസ്റ്റ് ചെയ്ത് തടങ്കലിലിട്ട പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഫാ. സ്റ്റാന്‍ സ്വാമിയെ നില അതീവ ഗുരുതരാവസ്ഥയിലെന്ന് റിപ്പോര്‍ട്ട്. മുംബൈ ഹോളിഫാമിലി ആശുപത്രിയില്‍ ചികിത്സയില്ഡ കഴിയുന്ന അദ്ദേഹം വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തുന്നതെന്നാണ് റിപ്പോര്‍ട്ട്. കടുത്ത ശ്വാസകോശ പ്രശ്‌നം നേരിടുന്ന അദ്ദേഹത്തിന്റെ ഓക്‌സിജന്റെ അളവ് കുറഞ്ഞതായാണ് വിവരം. കൊവിഡ് തീര്‍ത്ത ആരോഗ്യ പ്രശ്‌നങ്ങളാണ് സ്ഥിതി വഷളാക്കിയതെന്നാണ് ആശപത്രി അധികൃതര്‍ പറയുന്നത്.

ഫാ.സ്റ്റാന്‍ സ്വാമി സമര്‍പ്പിച്ച ജാമ്യാപേക്ഷ ചൊവ്വാഴ്ച ബോംബെ ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് ആരോഗ്യനില മോശമാണെന്ന റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. അറസ്റ്റിലായ 2020 ഒക്ടോബര്‍ മുതല്‍ മുംബൈയിലെ തലോജ ജയിലില്‍ കഴിയുകയായിരുന്ന വൈദികനെ ബോംബെ ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം നേരത്തേ സബര്‍ബന്‍ ബാന്ദ്രയിലെ ഹോളിഫാമിലി ആശുപത്രിയിലേക്കു മാറ്റിയിരുന്നു.

ഭീമ കൊറേഗാവ് കേസുമായി ബന്ധപ്പെട്ട് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് 2020 ഒക്ടോബറിലാണ് സ്വാമിയെ അറസ്റ്റ് ചെയ്തത്. ജാര്‍ഖണ്ഡിലെ താമസ സ്ഥലത്ത് അര്‍ധരാത്രിയെത്തിയ പോലീസ് 84കാരനെ അറസ്റ്റ് ചെയ്തുകൊണ്ടുപോകുകയായിരുന്നു.

Latest