Covid19
കർണാടക വാരാന്ത്യ ലോക്ക്ഡൗൺ പിൻവലിച്ചു; രാത്രി കർഫ്യൂ തുടരും

ബെംഗളൂരു | കൊവിഡ് വ്യാപനം കുറഞ്ഞതിനെ തുടർന്ന് വാരാന്ത്യ കര്‍ഫ്യൂ ഒഴിവാക്കുമെന്ന് പ്രഖ്യാപിച്ച് കര്‍ണാടക സര്‍ക്കാർ. അടുത്ത ആഴ്ച മുതല്‍ പ്രാബല്യത്തിൽ വരും. അതേസമയം, രാത്രി ഒമ്പത് മുതല്‍ പുലര്‍ച്ച അഞ്ചു വരെയുള്ള രാത്രികാല കര്‍ഫ്യൂ അടുത്ത ആഴ്ചയിലും തുടരും.
ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകളും പ്രഖ്യാപിച്ചിട്ടുണ്ട്. സാമൂഹിക-രാഷ്ട്രീയ-സാംസ്‌കാരിക പൊതു പരിപാടികള്‍ക്ക് കണ്ടെയിന്‍മെന്റ് സോണുകള്‍ക്ക് പുറത്ത് അനുമതിയുണ്ട്. വിവാഹ ചടങ്ങുകളില്‍ പങ്കെടുക്കുന്നവരുടെ എണ്ണം 100 ആയും മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കുന്നവരുടെ പരമാവധി എണ്ണം 20 ആയും ക്രമീകരിച്ചിട്ടുണ്ട്. ആരാധനാലയങ്ങള്‍ ദര്‍ശനങ്ങള്‍ക്ക് മാത്രമായി ഭക്തര്‍ക്ക് തുറന്ന് നല്‍കാം.
വിദ്യാഭ്യാസ സ്ഥാപനങ്ങളും ട്യൂഷന്‍-കോച്ചിംഗ് സെന്ററുകളും അടഞ്ഞ് തന്നെ കിടക്കും. നാളെ മുതല്‍ പൊതുഗതാഗത വാഹനങ്ങളിലെ ഇരിപ്പിടത്തിന് അനുസൃതമായി ആളുകളെ കയറ്റാം.