Connect with us

Kerala

സുധാകരന്റേത് വ്യക്തിപരമായ സന്ദര്‍ശനം; കോണ്‍ഗ്രസിലേക്കെന്ന അഭ്യൂഹങ്ങള്‍ തള്ളി സി കെ പി പത്മനാഭന്‍

കെ സുധാകരന്‍ താനുമായി നടത്തിയത് വ്യക്തിപരമായ കൂടിക്കാഴ്ച. താന്‍ കോണ്‍ഗ്രസിലേക്ക് പോകുന്നുവെന്നത് വ്യാജ വാര്‍ത്ത.

Published

|

Last Updated

കണ്ണൂര്‍ | താന്‍ കോണ്‍ഗ്രസ്സില്‍ ചേരുമെന്ന രീതിയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തള്ളി മുതിര്‍ന്ന സി പി എം നേതാവും മുന്‍ എം എല്‍ എയുമായ സി കെ പി പത്മനാഭന്‍. കെ സുധാകരന്‍ താനുമായി നടത്തിയത് വ്യക്തിപരമായ കൂടിക്കാഴ്ച മാത്രമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

താന്‍ കോണ്‍ഗ്രസിലേക്ക് പോകുന്നുവെന്നത് വ്യാജ വാര്‍ത്തയാണ്. ഇത്തരം വാര്‍ത്തകളോട് കൂടുതല്‍ പ്രതികരിക്കാനില്ല. കെ സുധാകരന്‍ തന്നെ കണ്ട് സുഖവിവരങ്ങള്‍ അന്വേഷിച്ചു. രാഷ്ട്രീയ കാര്യങ്ങള്‍ സംസാരിച്ചിട്ടില്ല. നടന്നത് വ്യക്തിപരമായ സന്ദര്‍ശനവും സംഭാഷണവുമാണ്.

ആരോ എടുത്ത ഫോട്ടോ തെറ്റായി പ്രചരിപ്പിക്കുകയായിരുന്നു. വ്യാജ വാര്‍ത്തക്ക് പിന്നില്‍ ആരാണെന്ന് കണ്ടെത്തണം. വ്യാജ വാര്‍ത്തയുടെ ഉറവിടം കണ്ടെത്താന്‍ നിയമനടപടിയിലേക്ക് പോയേക്കുമെന്ന സൂചനയും സി കെ പി നല്‍കി.

 

Latest