Covid19
കൊവിഡ് ബാധിച്ച് മരിച്ചവരുടെ പേരുകള്‍ വീണ്ടും പുറത്തുവിട്ട് സര്‍ക്കാര്‍

തിരുവനന്തപുരം | കൊവിഡ് 19 വൈറസ് മൂലം സംസ്ഥാനത്ത് മരിച്ചരുടെ പേര് വിവരങ്ങള്‍ പുറത്തുവിട്ട് സംസ്ഥാന സര്‍ക്കാര്‍. സംസ്ഥാന ആരോഗ്യ വകുപ്പിന്റെ വെബ്‌സൈറ്റിലൂടെയാണ് വിവരങ്ങള്‍ പുറത്തുവിട്ടത്. ഇന്ന് മരണം സ്ഥിരീകരിച്ച 125 പേരുടെ വിവരങ്ങളും പട്ടികയിലുണ്ട്.
കൊവിഡ് മരണങ്ങള്‍ക്ക് പുറമെ, രോഗമുക്തി നിരക്ക്, രോമുക്തരായവരുടെ എണ്ണം, തുടങ്ങി കൊവിഡുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും വെബ്‌സൈറ്റിലുണ്ട്.
സംസ്ഥാന സര്‍ക്കാര്‍ കൊവിഡ് മരണങ്ങള്‍ മറച്ചുവെക്കുന്നതായി പ്രതിപക്ഷം ആരോപിച്ചിരുന്നു. എന്നാല്‍ ഐ സി എം ആറിന്റേയും ലോകാരോഗ്യ സംഘടനയുടേയും പ്രോട്ടോകോള്‍ പ്രകാരമാണ് സര്‍ക്കാര്‍ ഈ വിഷയത്തില്‍ നടപടി സ്വീകരിക്കുന്നതെന്ന് ആരോഗ്യ മന്ത്രി വിശദീകരിച്ചിരുന്നു.
കൂടാതെ മരണ വിവരങ്ങള്‍ പുറത്തുവിടുന്നതില്‍ സര്‍ക്കാറിന് തടസ്സങ്ങള്‍ ഒന്നുമില്ലെന്നും ഏതെങ്കിലും മരണം വിട്ടുപോയിട്ടുണ്ടെങ്കില്‍ ഇത് ചേര്‍ക്കാന്‍ അവസരം നല്‍കുമെന്നും ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചിരുന്നു. ഇതിന്റെ പിന്നാലെയാണ് ഇപ്പോള്‍ വിവരണങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്.