Connect with us

Covid19

നാല് രാജ്യങ്ങളിൽ നിന്നുള്ളവർക്ക് സഊദിയിൽ വീണ്ടും പ്രവേശന വിലക്ക്

Published

|

Last Updated

ദമാം | കൊവിഡ് മുൻകരുതൽ നടപടികൾ ശക്തമാക്കുന്നത്തിന്റെ ഭാഗമായി നാല് വിദേശ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് സഊദിയിലേക്ക് വീണ്ടും പ്രവേശന വിലക്ക്. യു എ ഇ, വിയറ്റ്നാം, എത്യോപ്യ, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളില്‍ ജനിതക മാറ്റം വന്ന പകർച്ചവ്യാധികൾ കണ്ടെത്തിയതിനാലാണ് വിലക്കേർപ്പെടുത്തുന്നതെന്ന് സഊദി  ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ജൂലൈ നാലിന് രാത്രി 11 മണി മുതലാണ് വിലക്ക്. വിലക്കേർപ്പെടുത്തിയ രാജ്യങ്ങളിലേക്ക് സ്വദേശികൾ മുൻകൂർ അനുമതിയില്ലാതെ യാത്ര ചെയ്യുന്നതിനും വിലക്കുണ്ട്. ഈ രാജ്യങ്ങളിൽ നിന്നുള്ള വിമാന സർവീസുകളും പൂർണമായും നിർത്തിവെക്കും. പുതിയ തീരുമാനം വന്നതോടെ സഊദിയിലേക്ക് യാത്രാ വിലക്കുള്ള രാജ്യങ്ങളുടെ എണ്ണം  13 ആയി.ഇന്ത്യയിൽ നിന്നും സഊദിയിലേക്ക് ഒരു വർഷമായി യാത്രാ വിലക്ക് നിലനിൽക്കുന്നതിനാൽ മലയാളികളടക്കമുള്ളവർ ആഫ്രിക്കൻ രാജ്യമായ എത്യോപ്യ വഴിയാണ് മടങ്ങി വരുന്നത്. നിലവിൽ നൂറുകണക്കിന് ആളുകളാണ് ഇവിടങ്ങളിൽ കഴിയുന്നത്. പുതിയ തീരുമാനത്തോടെ വീണ്ടും വിലക്കില്ലാത്ത രാജ്യങ്ങളിൽ 14 ദിവസം കഴിഞ്ഞ  ശേഷമേ മടങ്ങി വരവ് സാധ്യമാകൂ,

Latest