Connect with us

Gulf

വ്യവസായ സംരംഭങ്ങള്‍ കേരളം വിട്ടുപോകുന്നത് തെറ്റായ സന്ദേശം നല്‍കും: എം എ യൂസഫലി

Published

|

Last Updated

അബുദാബി | വ്യവസായ സംരംഭങ്ങള്‍ കേരളം വിട്ടുപോകുന്നത് തെറ്റായ സന്ദേശം നല്‍കുമെന്ന് പ്രമുഖ മലയാളി വ്യവസായിയുടെ ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം എ യൂസുഫലി. കിറ്റെക്‌സ് കമ്പനി കേരളം വിട്ടുപോകരുതെന്നാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. അബുദാബിയില്‍ നടത്തിയ മീഡിയ മജ്‌ലിസില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

3500 കോടിയുടെ നിക്ഷേപമായാലും ഒരു കോടിയുടെ നിക്ഷേപം ആയാലും അത് കേരളത്തിന് വലുതാണ്. കിറ്റെക്‌സ് എം. ഡി സാബു ജേക്കബുമായി ഇതുസംബന്ധിച്ച് താന്‍ സംസാരിക്കും. കൊവിഡ് മൂലം മരിച്ച പ്രവാസികളൂടെ കുടുംബത്തിന് സാമ്പത്തിക സഹായം ഉറപ്പാക്കാന്‍ നോര്‍ക്കയുമായി ചര്‍ച്ച നടത്തുമെന്നും യൂസുഫലി വ്യക്തമാക്കി.

ഒക്ടോബര്‍ ഒന്നിന് ആരംഭിക്കുന്ന ദുബായ് വേള്‍ഡ് എക്‌സ്‌പോയുമായി ലുലു ഗ്രൂപ്പ് സഹകരിക്കും. ഇത് യു എ ഇയുടെ വ്യാപാര വാണിജ്യ മേഖലയ്ക്ക് പുത്തന്‍ ഉണര്‍വ് നല്‍കുമെന്നും യൂസുഫലി കൂട്ടിച്ചേര്‍ത്തു.