Connect with us

Education

പത്താം തരം കഴിഞ്ഞവർക്കായി ഡോക്ടർമാരുടെ നേതൃത്വത്തിൽ സൗജന്യ ബ്രിഡ്ജ് കോഴ്‌സ്

Published

|

Last Updated

കോഴിക്കോട് | കോഴിക്കോട് മെഡിക്കൽ കോളജിൽ നിന്നും പഠനം പൂർത്തിയാക്കിയ യുവ ഡോക്ടർമാരുടെ സംരംഭമായ ഡോപ്പ അക്കാഡമിയിൽ പത്താം തരം കഴിഞ്ഞ വിദ്യാർഥികൾക്കായി സൗജന്യ ബ്രിഡ്ജ് കോഴ്സ് സംഘടിപ്പിക്കുന്നു.

പത്താം ക്ലാസ് കഴിഞ്ഞ വിദ്യാർഥികളിൽ സയൻസ് ബാച്ചിൽ അഡ്‌മിഷൻ എടുക്കാൻ ആഗ്രഹിക്കുന്നവർക്ക് വ്യക്തമായ മാർഗനിർദേശങ്ങൾ നൽകുവാനാണ് ഈ സൗജന്യ ഓണ്ലൈൻ ബ്രിഡ്ജ് കോഴ്സ് ഡോപ്പ സംഘടിപ്പിക്കുന്നത്.

സയൻസ് ബാച്ച് എടുക്കുന്ന വിദ്യാർഥികൾ പ്രത്യേകിച്ചും മെഡിക്കൽ വിദ്യാഭ്യാസം ആഗ്രഹിക്കുന്ന വിദ്യാർഥികൾ അറിഞ്ഞിരിക്കേണ്ട മുഴുവൻ കാര്യങ്ങളും ഉൾപ്പെടുത്തിയാണ് കോഴ്‌സ് സംഘടിപ്പിക്കുന്നത്.

ഒരു ഡോക്ടർ ആവാൻ നിങ്ങൾ എങ്ങനെ തയ്യാറെടുപ്പുകൾ തുടങ്ങണം, മെഡിക്കൽ മേഖലയിലെ ഗുണദോഷങ്ങൾ എന്തൊക്കെയാണ് തുടങ്ങി മുഴുവൻ കാര്യങ്ങളും ചർച്ച ചെയ്യുമെന്ന് ഡോപ്പ സി ഇ ഒ ഡോ. നിയാസ് പാലോത് അറിയിച്ചു.

ഇതു കൂടാതെ ഇപ്പോൾ പ്ലസ് വണ്ണിൽ പഠിക്കുന്ന വിദ്യാർഥികൾക്കായി ക്രാഷ് കോഴ്‌സും ഇതിനോടൊപ്പം ഡോപ്പ ആരംഭിക്കുന്നുണ്ട്. ഇതുവഴി പ്ലസ് വൺ ക്ലാസ്സുകൾ മുഴുവൻ കുട്ടികൾക്കും മൂന്ന് മാസം കൊണ്ട് പഠിക്കാൻ സാധിക്കുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്:9645032200.

---- facebook comment plugin here -----

Latest