Kerala
സിസ്റ്റര്‍ ലൂസി കളപ്പുരക്കലിന് കോണ്‍വെന്റില്‍ തുടരാന്‍ അവകാശമില്ല: ഹൈക്കോടതി

കൊച്ചി | വത്തിക്കാനില്‍ നിന്നുള്ളപുതിയ ഉത്തരവ് പ്രകാരം സിസ്റ്റര്‍ ലൂസി കളയ്പ്പുരക്കലിന് കോണ്‍വെന്റില്‍ തുടരാന്‍ അവകാശമില്ലെന്ന് ഹൈക്കോടതി. നിലപാട് വിശദീകരിക്കാന്‍ സിസ്റ്റര്‍ ലൂസിക്ക് കോടതി ചൊവ്വാഴ്ച വരെ സമയം അനുവദിച്ചു. കോണ്‍വെന്റ് ഒഴിയാന്‍ വേണമെങ്കില്‍ സമയം നല്‍കാമെന്നും കോടതി വാക്കാല്‍ പരാമര്‍ശിച്ചു. കേസ് അടുത്ത ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും. ഇതിനിടയില്‍ നിലപാട് അറിയിക്കണമെന്നാണ് കോടതി ഉത്തരവ്.
അതിനിടെ തന്നെ പുറത്താക്കിയ നടപടിയെ ചോദ്യം ചെയ്ത് വത്തിക്കാനിലെ അപ്പീല്‍ കൗണ്‍സിലിനെ സമീപിച്ചതായി ലൂസി കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചിരുന്നു. അപ്പീല്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കോണ്‍വെന്റില്‍ നിന്ന് പുറത്താക്കാനാകില്ലെന്നും അവര്‍ പറഞ്ഞിരുന്നു.
---- facebook comment plugin here -----