Kerala
കരിപ്പൂര്‍ സ്വര്‍ണക്കടത്ത്: സജേഷിനെ കസ്റ്റംസ് ചോദ്യം ചെയ്ത് വിട്ടയച്ചു, സൂഫിയാന്‍ റിമാന്‍ഡില്‍

കോഴിക്കോട് | കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസില്‍ മുന്‍ ഡിവൈഎഫ്‌ഐ നേതാവ് സി സജേഷിനെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കി വിട്ടയച്ചു. സജേഷിനെ വീണ്ടും ചോദ്യം ചെയ്യുന്ന കാര്യത്തില്‍ കസ്റ്റംസ് തീരുമാനമെടുത്തിട്ടില്ല
അര്‍ജുന്‍ ആയങ്കിയുടെ ബെനാമിയാണ് സജേഷെന്നാണ് കസ്റ്റംസിന്റെ വിലയിരുത്തല്‍. അര്‍ജുന്‍ ഉപയോഗിച്ച കാര്‍ സജേഷിന്റെ പേരിലാണ് രജിസ്റ്റര്‍ ചെയ്തത്. കൃത്യത്തെ കുറിച്ച് സജേഷിനും വ്യക്തമായ വിവരം ഉണ്ടായിരുന്നതായാണ് കസ്റ്റംസിന്റെ നിഗമനം.
അതേസമയം രാമനാട്ടുകര സ്വര്‍ണകവര്‍ച്ച ആസൂത്രണ കേസില്‍ മുഖ്യപ്രതി സുഫിയാനെ 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. മലപ്പുറം മഞ്ചേരി ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് സുഫിയാനെ റിമാന്‍ഡ് ചെയ്തത്
---- facebook comment plugin here -----