Connect with us

Business

നാളെ മുതല്‍ എ ടി എം, ചെക്ക് ബുക്ക് സേവനങ്ങള്‍ക്ക് നിരക്ക് ഏര്‍പ്പെടുത്താന്‍ എസ് ബി ഐ

Published

|

Last Updated

മുംബൈ | ജൂലൈ ഒന്ന് മുതല്‍ എ ടി എം, ചെക്ക് ബുക്ക് തുടങ്ങിയ ചില സേവനങ്ങളില്‍ വ്യവസ്ഥ പ്രകാരം ഫീസ് ഈടാക്കാന്‍ എസ് ബി ഐ. ഒരു മാസം നാല് തവണയില്‍ കൂടുതല്‍ പണം എ ടി എമ്മില്‍ നിന്ന് പിന്‍വലിച്ചാലാണ് ഉപഭോക്താക്കളില്‍ നിന്ന് ഫീസ് ഈടാക്കുക. ബേസിക് സേവിംഗ്‌സ് ബേങ്ക് ഡെപോസിറ്റ് (ബി എസ് ബി ഡി) അക്കൗണ്ട് ഉടമകളില്‍ നിന്നാകും ഈ ഫീസ് ഈടാക്കുക.

ഇതേ അക്കൗണ്ട് ഉടമകള്‍ ഒരു വര്‍ഷം ചെക്ക് ബുക്കിലെ പത്ത് താളുകള്‍ക്കപ്പുറം ഉപയോഗിച്ചാലും ഫീസ് നല്‍കേണ്ടി വരും. ബി എസ് ബി ഡി അക്കൗണ്ട് ഉടമകളില്‍ നിന്ന് 15 രൂപ മുതല്‍ 75 രൂപ വരെയാണ് ഈടാക്കുക. ബേങ്ക് ശാഖകള്‍, എ ടി എം, സി ഡി എം എന്നിവയിലെ സാമ്പത്തികയിതര ഇടപാടുകള്‍ക്കും ട്രാന്‍സ്ഫറിനും ബി എസ് ബി ഡി അക്കൗണ്ട് ഉടമകള്‍ പണം നല്‍കേണ്ടതില്ല.

ഒരു മാസത്തെ നാല് സൗജന്യ പിന്‍വലിക്കലിനപ്പുറം ബ്രാഞ്ചുകളിലും എ ടി എമ്മുകളിലും പണം പിന്‍വലിച്ചാല്‍ ഓരോ ഇടപാടിനും 15 രൂപയും ജി എസ് ടിയും ഈടാക്കും. ഒരു സാമ്പത്തിക വര്‍ഷം ചെക്ക് ബുക്കിലെ ആദ്യ പത്ത് താളുകളാണ് സൗജന്യമായി ഉപയോഗിക്കാന്‍ സാധിക്കുക. അതിന് ശേഷമുള്ള പത്ത് താളിന്റെ ചെക്ക് ബുക്കിന് 40 രൂപയും ജി എസ് ടിയും ഈടാക്കും. 25 താളുകളുള്ള ചെക്ക് ബുക്കിന് 75 രൂപയും ജി എസ് ടിയും നല്‍കണം. പത്ത് താളുകളുള്ള എമര്‍ജന്‍സി ചെക്ക് ബുക്കിന് 50 രൂപയും ജി എസ് ടിയും നല്‍കേണ്ടി വരും. അതേസമയം, മുതിര്‍ന്ന പൗരന്മാര്‍ക്ക് ചെക്ക് സേവനങ്ങള്‍ക്ക് പണം നല്‍കേണ്ടതില്ല.