Connect with us

Kerala

ഇരട്ടക്കുട്ടികളടക്കം നാല് മക്കളേയും ഭാര്യയേയും രാത്രി വീട്ടില്‍നിന്നും അടിച്ചിറക്കിയ സംഭവം; പ്രതി പിടിയില്‍

Published

|

Last Updated

മലപ്പുറം | തിരുവാലിയില്‍ മദ്യപിച്ചെത്തി ഭാര്യയേയും മക്കളേയും ഭാര്യാമാതാവിനേയും വീട്ടില്‍ നിന്ന് അടിച്ചിറക്കിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍ തിരുവാലി നടുവത്ത് സ്വദേശി കല്ലിടുമ്പന്‍ ഷമീറിനെയാണ് വണ്ടൂര്‍ പോലീസ് അറസ്റ്റു ചെയ്തത്.

സ്ത്രീകള്‍ക്കെതിരായ ആക്രമണം, ഭാര്യയുടെ ആഭരണവും പണവും കൈക്കലാക്കല്‍, കുട്ടികള്‍ക്കെതിരായ പീഡനം തുടങ്ങിയ വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. പ്രതിയേ പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കി.

സ്ഥിരം മദ്യപാനിയായ ഷമീര്‍ മദ്യപിച്ചെത്തി വഴക്കിട്ട് ഇവരെ രാത്രി പത്തോടെ വീട്ടില്‍ നിന്ന് റോഡിലേക്ക് ഇറക്കിവിടുകയായിരുന്നു. നാലു മക്കളില്‍ മുത്ത കുട്ടിക്ക് 4 വയസും, രണ്ടാമത്തെ കുട്ടിക്ക് ഒന്നരവയസും പ്രസവിച്ച് 21 ദിവസം മാത്രം പ്രായമുള്ള ഇരട്ടക്കുട്ടികളുമാണുണ്ടായിരുന്നത്. 50 വയസുള്ള ഭാര്യ മാതാവിനേയും ഇവര്‍ക്കൊപ്പം ഇറക്കിവിട്ടു. മലപ്പുറം പോലീസ് എത്തി ഇവരെ സംരക്ഷണ കേന്ദ്രത്തിലാക്കുകയായിരുന്നു. ഭാര്യയുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്.

Latest