Connect with us

Health

ഉറങ്ങുന്ന സമയവും വ്യക്തിത്വവും തമ്മില്‍ ബന്ധമുണ്ടെന്ന് പഠനം

Published

|

Last Updated

എപ്പോള്‍ ഉറങ്ങുന്നു, ഉണരുന്നു, എത്ര സമയം ഉറങ്ങുന്നു തുടങ്ങിയ കാര്യങ്ങളുമായി വ്യക്തിത്വവികാസത്തിനും ബന്ധമുണ്ടെന്ന് പഠനം. വാര്‍വിക് യൂനിവേഴ്‌സിറ്റിയിലെ ഗവേഷകരുടെ പുതിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. ജേണല്‍ ഓഫ് പേഴ്‌സനാലിറ്റിയില്‍ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

രാവിലെ ആറ് മണിക്ക് എഴുന്നേറ്റ് ജോഗിംഗിന് പോയി കുളിച്ച് ഭക്ഷണം കഴിച്ച് ഒമ്പത് മണിക്ക് ജോലിക്ക് പോകുന്നയാള്‍ക്ക് ഉത്പാദനക്ഷമമായ ദിവസമുണ്ടാകും. ഈ സ്വഭാവമുള്ളയാളെ മോണിംഗ് പേഴ്‌സണ്‍ എന്നാണ് പറയുക. രാവിലെ എഴുന്നേല്‍ക്കാന്‍ പ്രയാസമുള്ള, വൈകുന്നേരം ഉത്പാദനക്ഷമമാക്കുന്നയാളാണ് ഈവനിംഗ് പേഴ്‌സണ്‍.

ഉറക്ക സമയം, പ്രഭാത/ വൈകുന്നേര തിരഞ്ഞെടുപ്പ്, വ്യക്തിത്വ ഗുണങ്ങള്‍ എന്നിവക്കിടയിലെ ബന്ധം ജനിതക നിലയില്‍ തന്നെ വിശകലനം ചെയ്തിട്ടുണ്ട് പഠനത്തില്‍. വ്യക്തിത്വവും പ്രഭാത- വൈകുന്നേര ഇഷ്ടവും തമ്മിലുള്ള ബന്ധം ഭാഗികമായി ജനിതക ഘടകങ്ങള്‍ കാരണമാണ്. എസ്‌തോണിയന്‍ ബയോബേങ്കില്‍ നിന്നുള്ള സാമ്പിളുകള്‍ പഠനത്തിന് ഉപയോഗിച്ചിട്ടുണ്ട്.