Connect with us

Ongoing News

ബൊളീവിയയെ ഗോളില്‍ മുക്കി അര്‍ജന്റീന; മെസിക്ക് ഇരട്ടഗോള്‍

Published

|

Last Updated

സൂയിയാബ | കോപ്പ അമേരിക്കയിലെ അവസാന ഗ്രൂപ്പ് മത്സരത്തില്‍ ബൊളീവിയയെ 4-1ന് തകര്‍ത്ത് അര്‍ജന്റീന ഗ്രൂപ്പ് ജേതാക്കളായി ക്വര്‍ട്ടറില്‍. ഒരു മത്സരം പോലും തോല്‍ക്കാത്ത അര്‍ജന്റീനക്ക് നാല് കളിയില്‍ നിന്ന് പത്ത് പോയിന്റാണ് ലഭിച്ചത്. കളിയുടെ തുടക്കം മുതല്‍ ആക്രമിച്ച് കളിച്ച അര്‍ജന്റീനക്ക് മുമ്പില്‍ ബൊളീവിയക്ക് പിടിച്ചുനില്‍ക്കാനായില്ല. അര്‍ജന്റീനക്കായി സൂപ്പര്‍താരം മെസി ഇരട്ടഗോള്‍ സ്‌കോര്‍ ചെയ്തു. മെസിക്ക് പുറമെ അലക്‌സാന്‍ഡ്രോ ഡാരിയോ ഗോമസും ലോട്ടാറോ മാര്‍ട്ടിനെസുമാണ് സ്‌കോറര്‍മാര്‍. ഏര്‍വിന്‍ സാവേന്ദ്രയാണ് ബൊളീവിയയുടെ ആശ്വാസ ഗോള്‍ നേടിയത്. ബൊളീവിയന്‍ ഗോളിയുടെ മികച്ച പ്രകടനമാണ് തോല്‍വി ഭാരം കുറച്ചത്.

ഇന്നലെ നടന്ന മറ്റൊരു മത്സരത്തില്‍ ഉറുഗ്വേ ഏകപക്ഷീയമായ ഒരു ഗോളിന് പരാഗ്വയെ തോല്‍പ്പിച്ച് ക്വാര്‍ട്ടര്‍ ഉറപ്പിച്ചു. ഇന്നലത്തെ മത്സരത്തോടെ കോപ്പയില്‍ ക്വാര്‍ട്ടര്‍ ലൈനപ്പായി. പരാഗ്വേയും പെറുവും തമ്മില്‍ ശനിയാഴ്ചയാണ് ആദ്യ ക്വര്‍ട്ടര്‍ ഫൈനല്‍. അന്ന് തന്നെ ബ്രസീലും ചിലിയും തമ്മില്‍ ഏറ്റുമുട്ടും. ഞായറാഴ്ച കൊളംബിയ- ഉറുഗ്വേയേയും അര്‍ജന്റീന- ഇക്കഡ്വോറിനേയും നേരിടും.

---- facebook comment plugin here -----

Latest