International
ശരീരഭാരം കുറച്ച് കിം ജോങ് ഉന്‍; വീഡിയോ വൈറലാകുന്നു

സിയൂൾ | ഉത്തര കൊറിയന്‍ നേതാവ് കിം ജോങ് ഉന്നിന്റെ ശരീരഭാരം കുറഞ്ഞുള്ള വീഡിയോ സമൂഹമാധ്യമത്തില്‍ വൈറലായിരിക്കുകയാണ്. വണ്ണം കൂടുതലുള്ള സമയത്തെ വീഡിയോയും ഭാരം കുറഞ്ഞപ്പോഴുള്ള ദൃശ്യങ്ങളും ഒന്നിച്ചു ചേര്‍ത്താണ് വീഡിയോ ഒരുക്കിയിരിക്കുന്നത്. 37 വയസുണ്ടെന്ന് കരുതുന്ന കിം ജോങ് ഉന്നിന്റെ ശരീരഭാരം കുറഞ്ഞതായി തോന്നുന്നുവെന്ന് വിദേശ വിശകലന വിദഗ്ധരും അഭിപ്രായപ്പെട്ടു.
നേതാവിന്റെ ശരീരഭാരം കുറയുന്നതില്‍ ഉത്തര കൊറിയയിലെ ആളുകള്‍ അസ്വസ്ഥരാണെന്ന് വീഡിയോ കണ്ടശേഷം പ്യോങ്യാങിലെ ഒരു പേരു വെളിപ്പെടുത്താത്ത ഒരാൾ പറഞ്ഞു.
ശരീരഭാരം കുറയ്ക്കാന്‍ കാരണമെന്താണെന്ന് വീഡിയോയില്‍ പറയുന്നില്ല.
എന്തായാലും ഒരു ലക്ഷത്തിലധികം കാഴ്ചക്കാരുള്ള വീഡിയോ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.
---- facebook comment plugin here -----