Connect with us

Kerala

പി ജെ ആര്‍മി ഇനി മുതല്‍ റെഡ് ആര്‍മി

Published

|

Last Updated

കണ്ണൂര്‍ | ഫേസ്ബുക്ക് അടക്കമുള്ള സമൂഹമാധ്യമങ്ങളിലെ സി പി എം കൂട്ടായ്മായ പി ജെ ആര്‍മി ഇനി അറിയപ്പെടുക റെഡ് ആര്‍മി എന്ന പേരില്‍. പ്രൊഫൈല്‍ പിക്ചറില്‍ നിന്ന് പി ജയരാജന്റെ ചിത്രം ഒഴിവാക്കി അരിവാള്‍ ചുറ്റിക പോസ്റ്റ് ചെയ്തു. സമൂഹിക മാധ്യമങ്ങളില്‍ പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുന്ന എല്ലാ കൂട്ടായ്മകളും അവസാനിപ്പിച്ച്, പാര്‍ട്ടിക്ക് ഗുണകരമാകുന്ന രീതിയിലേക്ക് മാറ്റിയെടുക്കുക എന്ന സി പി എം നീക്കത്തിന് പിന്നാലെയാണ് ഈ പേര് മാറ്റം.

കണ്ണൂരിലെ സി പി എമ്മിന്റെ ഏറ്റവും ജനകീയ മുഖമായ പി ജയരാജന്റെ പേരില്‍ 2019 മെയ് പത്തിനാണ് പി ജെ ആര്‍മി എന്ന പേരില്‍ ഫേസ്ബുക്ക് പേജ് ണ് പേജ് രൂപീകരിച്ചത്. വോട്ട് ഫോര്‍ പിജെ എന്ന പേരിലായിരുന്നു ജയരാജന്‍ ഫാന്‍സുകാര്‍ ചേര്‍ന്ന് പേജുണ്ടാക്കിയത്.എന്നാല്‍ പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുന്ന പല നീക്കങ്ങളും ഈ പേജ് വഴി പിന്നീടുണ്ടായി. പി ജയരാജന്‍ തന്നെ ഇത്തരം കൂട്ടായ്മയെ തള്ളിപ്പറഞ്ഞ് രംഗത്തെത്തി.

പി ജെ ആര്‍മിയുടെ പ്രവര്‍ത്തനങ്ങളില്‍ പി ജയരാജന് ഒരു പങ്കുമില്ലെന്ന് പാര്‍ട്ടി അന്വേഷണത്തില്‍ തന്നെ കണ്ടെത്തിയിരുന്നു. പാര്‍ട്ടി അന്വേഷണം അവസാനിപ്പിച്ചതിനു പിന്നാലെയാണ് പി ജെ ആര്‍മി പേര് മാറ്റിയത്.

 

 

---- facebook comment plugin here -----

Latest