Connect with us

Covid19

ഇന്ത്യയില്‍ ഓഗസ്‌റ്റോടെ കുട്ടികള്‍ക്ക് വാക്‌സിന്‍: ഐ സി എം ആര്‍

Published

|

Last Updated

ന്യൂഡല്‍ഹി | ഓഗസ്‌റ്റോടെ രാജ്യം 12 മുകളിലുള്ള കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കിത്തുടങ്ങുമെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐ സി എം ആര്‍). രാജ്യത്ത് മൂന്നാം തരംഗം വൈകാനാണ് സാധ്യതയെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. അതിനാല്‍ മുഴുവന്‍ ജനങ്ങള്‍ക്കും വാക്സിന്‍ കുത്തിവയ്ക്കാന്‍ ആറ് മുതല്‍ എട്ട് മാസം വരെ സാവകാശം ലഭിച്ചേക്കുമെന്നും ഐ സി എം ആര്‍ കൊവിഡ് വര്‍ക്കിംഗ് ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. എന്‍ കെ അറോറ പറഞ്ഞു.

സൈഡസ് കാഡില വാക്സിന്റെ പരീക്ഷണം ഏതാണ്ട് പൂര്‍ത്തിയായിക്കഴിഞ്ഞു. ജൂലൈ അവസാനത്തോടെയോ ഓഗസ്റ്റോടെയോ ഈ വാക്സിന്‍ 12-18 പ്രായപരിധിയിലുള്ള കുട്ടികള്‍ക്ക് കുത്തിവച്ച് തുടങ്ങാന്‍ കഴിയും.
കുട്ടികള്‍ക്കും വാക്സിന്‍ ലഭ്യമാക്കുന്നത് കൊവിഡിനെതിരായ പോരാട്ടത്തില്‍ വഴിത്തിരിവായി മാറുമെന്ന് ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) മേധാവി ഡോ. രണ്‍ദീപ് ഗുലേറിയയും അഭിപ്രായപ്പെട്ടു.

 

 

---- facebook comment plugin here -----

Latest