Kerala
സിപിഎം പ്രവര്‍ത്തകക്ക് മര്‍ദനം; ഡിവൈഎഫ്‌ഐ നേതാവ് പോലീസില്‍ കീഴടങ്ങി

തിരുവനന്തപുരം | ആറ്റുകാലില്‍ സിപിഎം പ്രവര്‍ത്തകയെ മര്‍ദ്ദിച്ചെന്ന പരാതിയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ കീഴടങ്ങി. ഡിവൈഎഫ്‌ഐ ചാല ബ്ലോക്ക് കമ്മിറ്റി അംഗമായ സായ് കൃഷ്ണയാണ് പൂന്തുറ പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്.
നേമം മണ്ഡലത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് റാലിക്കിടെ സായ് കൃഷ്ണ മര്‍ദ്ദിച്ചുവെന്നാണ് സിപിഎം പ്രവര്‍ത്തകയായിരുന്ന ഗോപികയുടെ പരാതി. ഡിവൈഎഫ്‌ഐയിലെ ആഭ്യന്തര പ്രശ്‌നങ്ങളുടെ ഭാഗമായുള്ള വാക് തര്‍ക്കത്തിനിടെയായിരുന്നു മര്‍ദ്ദനമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.പരാതി നല്‍കിയിട്ടും അറസ്റ്റ് ചെയ്യാന്‍ നടപടിയുണ്ടായില്ലെന്നു ആക്ഷേപം ഉയര്‍ന്നിരുന്നു.
---- facebook comment plugin here -----