Organisation
ന്യൂ നോർമൽ കാലത്തെ ഹരിത രാഷ്ട്രീയം പ്രശംസനാർഹം: മന്ത്രി കെ രാജൻ

വരന്തരപ്പിള്ളി | എസ് വൈ എസ് ഫാർമേഴ്സ് ഫോറം തൃശൂർ ജില്ലാ ഉദ്ഘാടനം വരന്തരപ്പിള്ളി വേലൂപ്പാടം കുട്ടൻചിറയിൽ റവന്യൂ മന്ത്രി കെ രാജൻ നിർവഹിച്ചു. ന്യൂ നോർമൽ കാലത്ത് എസ് വൈ എസ് നടത്തുന്ന ഹരിത രാഷ്ട്രീയ ഇടപെടൽ ആകർഷണീയവും പ്രശംസനീയവുമാണെന്ന് അദ്ദേഹം പറഞ്ഞു. ഫാർമേഴ്സ് ഫോറം അംഗങ്ങൾക്ക് വിത്ത് നൽകിയാണ് അദ്ദേഹം പരിപാടി ഉദ്ഘാടനം ചെയ്തത്.
പുതുക്കാട് നിയമസഭാംഗം കെ കെ രാമചന്ദ്രൻ, ജില്ല, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ വി എസ് പ്രിൻസ്, വി സദാശിവൻ, വരന്തരപ്പിള്ളി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജലാൽ പാലപ്പിള്ളി പങ്കെടുത്തു. എസ് വൈ എസ് സംസ്ഥാന ജന. സെക്രട്ടറി ഡോ. അബ്ദുൽ ഹക്കീം അസ്ഹരി സന്ദേശ പ്രഭാഷണം നടത്തി. കൃഷിയുടെ ഭൗതിക പ്രാധാന്യവും ഇസ്ലാം ആഗ്രഹിക്കുന്ന ഹരിത സംസ്ക്കാരത്തെ കുറിച്ചും അദ്ദേഹം സംസാരിച്ചു.
ജില്ലാ പ്രസിഡന്റ് ഡോ: അബ്ദുൽ റസാഖ് അസ്ഹരി അദ്ധ്യക്ഷനായ പരിപാടിയിൽ മുഹ്‌യിദ്ധീൻ കുട്ടി മുസ്‌ലിയാർ പാലപ്പിള്ളി, ഹംസ ഹാജി കല്ലാക്കത്തൊടി, എസ് വൈ എസ് ജില്ലാ നേതാക്കളായ ശരീഫ് പാലപ്പിള്ളി, ശജീർ പടിയൂർ, മാഹീൻ വടുക്കര, സോൺ പ്രതിനിധികളായ ബഷീർ മണ്ണുത്തി, അമീർ വെള്ളികുളങ്ങര, മൻസൂർ സഖാഫി, ശൗഖത്തലി ബാഖവി പങ്കെടുത്തു. മിദ്ലാജ് മതിലകം സ്വാഗതവും ജാബിർ സഖാഫി നന്ദിയും പറഞ്ഞു.