National
രാജ്യത്ത് 24 മണിക്കൂറിനിടെ 48,698 കൊവിഡ് കേസുകള്‍; 1,183 മരണം

ന്യൂഡല്‍ഹി | രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകളില്‍ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ സ്ഥിരീകരിച്ചത് 48,698 കേസുകളാണ്. 1,183 പേര്‍ മരിച്ചു.
ഇതോടെ ആകെ കൊവിഡ് കേസുകള്‍ 3,01,83,143 ആയി. രോഗമുക്തി നേടിയവരുടെ ആകെ എണ്ണം 2.91കോടി
ആയി. മരിച്ചവരുടെ ആകെ എണ്ണം 3,94,493 ആണ്.
അതിനിടെ, ഡെല്‍റ്റ പ്ലസ് വകഭേദം പടരുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ ഒരുങ്ങുകയാണ് മഹാരാഷ്ട്ര. വകഭേദം കണ്ടെത്തിയ ക്ലസ്റ്ററുകളില്‍ അടിയന്തിരമായി കണ്ടയ്ന്‍മെന്റ് നടപടികളെടുക്കാന്‍ 11 സംസ്ഥാനങ്ങളോട് കേന്ദ്രം നിര്‍ദ്ദേശിച്ചിട്ടുണ്ട്
---- facebook comment plugin here -----