Connect with us

National

കര്‍ഷ സമരം ഏഴ് മാസം പിന്നിടുന്നു; സമരഭൂമിയില്‍ മരിച്ച് വീണത് 502 കര്‍ഷകര്‍

Published

|

Last Updated

ന്യൂഡല്‍ഹി | കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ കര്‍ഷകരുടെ പ്രക്ഷോഭം തുടങ്ങിയിട്ട് ഇന്ന് ഏഴ് മാസം. സമരത്തിനിടയില്‍ ഇതുവരെ അഞ്ഞൂറിലധികം കര്‍ഷകര്‍ മരിച്ചു. കഴിഞ്ഞ വര്‍ഷം നവംബറിലാണ് ഡല്‍ഹി അതിര്‍ത്തികളിലേക്ക് കര്‍ഷകരുടെ സമരം എത്തിയത്. ഡല്‍ഹി അതിര്‍ത്തികളില്‍ തടഞ്ഞതോടെ രണ്ട് ദിവസത്തേക്ക് പ്രഖ്യാപിച്ച ദില്ലി ചലോ പ്രക്ഷോഭം അനിശ്ചിതകാലത്തേക്കാക്കി മാറ്റുകയായിരുന്നു. സര്‍ക്കാരുമായി നടത്തിയ ചര്‍ച്ചകളെല്ലാം പരാജയപ്പെട്ടു. സമരം രാജ്യാന്തര തലത്തില്‍വരെ ചര്‍ച്ചയായി.

ജനുവരി 26 ലെ ചെങ്കോട്ട സംഘര്‍ഷത്തിന് പിറകെ യുഎപിഎ കേസുകള്‍ അടക്കം എടുത്തുകൊണ്ട് സര്‍ക്കാര്‍ നേരിട്ടെങ്കിലും കര്‍ഷകര്‍ സമരമുഖത്ത് ഉറച്ച് നിന്നു. കൊവിഡ് രണ്ടാംതംരംഗം ഭീഷണി ഉയര്‍ത്തിയപ്പോഴും സമരഭൂമിയില്‍ തന്നെ കര്‍ഷകര്‍ തുടര്‍ന്നു. മഞ്ഞും തണുപ്പും കാറ്റുംമഴയും പൊള്ളുന്ന ചൂടും കടന്ന് ഏഴ് മാസം. സമരഭൂമിയില്‍ 502 കര്‍ഷകര്‍ ഏഴ് മാസത്തിനിടെ മരിച്ചു. ഇപ്പോഴും നിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന നിലപാടില്‍ തന്നെയാണ് കേന്ദ്ര സര്‍ക്കാര്‍.

Latest