National
കൊവിഡ് മൂന്നാം തരംഗം ഗുരുതരമാകില്ലെന്ന് ഐസിഎംആര്‍ പഠനം

ന്യൂഡല്‍ഹി | ഒന്നാം തരംഗത്തെയും രണ്ടാം തരംഗത്തെയും പോലെ ഗുരുതരമായിരിക്കില്ല മൂന്നാം തരംഗമെന്നാണ് ഐസിഎംആര്‍ പഠനം. വാക്സിന്‍ സ്വീകരിച്ചാല്‍ മൂന്നാം തരംഗത്തെ വിജയകരമായി മറികടക്കാനാകുമെന്നാണ് പഠനത്തില്‍ പറയുന്നത്.
മൂന്നാം തരംഗ വകഭേദത്തിനെ പ്രതിരോധിക്കാനുള്ള ശേഷി ജനങ്ങള്‍ക്കുണ്ടാകുമെന്ന് പഠനത്തില്‍ പറയുന്നു. രണ്ടാം തരംഗം വന്ന് 3 മാസത്തിനുള്ളില്‍ 40 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്സിന്‍ നല്‍കാന്‍ കഴിഞ്ഞത് മൂന്നാം തരംഗം വിജയകരമായി അതിജീവിക്കാന്‍ കഴിയുമെന്നും വ്യക്തമാക്കുന്നു.
ഐസിഎംആര്‍ മേധാവി ബല്‍റാം ഭാര്‍ഗവ മറ്റ് ആരോഗ്യ വിദഗ്ധരും ലണ്ടന്‍ ഇംപീരിയല്‍ കോളജും സംയുക്തമായി നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
അതേ സമയം ഡെല്‍റ്റ പ്ലസ് വകഭേദം കണ്ടെത്തിയ ക്ലസ്റ്ററുകളില്‍ അടിയന്തിരമായി കണ്ടയ്ന്‍മെന്റ് നടപടികളെടുക്കാന്‍ 11 സംസ്ഥാനങ്ങളോട് കേന്ദ്രം നിര്‍ദേശിച്ചു. സംസ്ഥാനങ്ങള്‍ പുറത്തുവിട്ട കണക്കനുസരിച്ച് രാജ്യത്തെ പ്രതിദിന രോഗികള്‍ അരലക്ഷത്തില്‍ താഴെയായി. കേരളമടക്കം മൂന്നു സംസ്ഥാനങ്ങളില്‍ ഒരു ലക്ഷത്തിന് മുകളിലും മറ്റ് സംസ്ഥാനങ്ങളില്‍ അരലക്ഷത്തില്‍ താഴെയുമാണ് രോഗികള്‍ ചികിത്സയില്‍ ഉള്ളത്.