Kerala
ആഇശ സുല്‍ത്താനയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഇന്ന് അന്തിമവിധി

കൊച്ചി | ചാനല്‍ ചര്‍ച്ചക്കിടെ നടത്തിയ ഒരു പരാമര്‍ശത്തിന്റെ പേരില്‍ രാജ്യദ്രോഹം ചുമത്തപ്പെട്ട സംവിധായിക ആഇശ സുല്‍ത്താന നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഇന്ന് അന്തിമവിധി. കോടതി നിര്‍ദേശത്തെ തുടര്‍ന്ന് ലക്ഷദ്വീപിലെത്തി അന്വേഷണ സംഘത്തിന്റെ ചോദ്യം ചെയ്യലിന് ആഇശ ഹാജരായിരുന്നു. മൂന്ന് ദിവസം ചോദ്യം ചെയ്ത ശേഷം ആഇശയെ അറസ്റ്റ് ചെയ്യാതെ വിട്ടയക്കുകയായിരുന്നു. ഇതിനിടെയാണ് ആഇശ നേരത്തെ നല്‍കിയ ഹരജിയില്‍ ഹൈക്കോടതി അന്തിമവിധി പറയുന്നത്.
ലക്ഷദ്വീപിലെ ഭരണ പരിഷ്‌കാരവുമായി ബന്ധപ്പെട്ട ചാനല്‍ ചര്‍ച്ചക്കിടെ നടത്തിയ ബയോ വെപ്പണ്‍ പരാമര്‍ശത്തെ തുടര്‍ന്നാണ് ആഇശക്ക് എതിരെ രാജ്യദ്രോഹം കുറ്റം ചുമത്തിയത്. ലക്ഷദ്വീപിലെത്തിയ ആഇശ ക്വാറന്റീന്‍ നിയമ ലംഘനങ്ങള്‍ നടത്തിയെന്നാരോപിച്ചുള്ള രേഖകളും ദ്വീപ് ഭരണകൂടം ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.
---- facebook comment plugin here -----