Connect with us

Kerala

മുട്ടില്‍ മരംമുറി കേസ്; പ്രതിയെ കാണുകയും സംസാരിക്കുകയും ചെയ്തിരുന്നുവെന്ന് സമ്മതിച്ച് മുന്‍ വനം മന്ത്രിയുടെ എ പി എസ്

Published

|

Last Updated

കല്‍പ്പറ്റ | വയനാട് മുട്ടില്‍ മരംമുറി കേസിലെ പ്രതി ആന്റോ അഗസ്റ്റിന്‍, മുന്‍ വനം മന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയുമായി ഫോണില്‍ സംസാരിച്ചതിന്റെ രേഖകള്‍ പുറത്ത്. മുട്ടിലില്‍ നിന്നും കോടികളുടെ മരം മുറിച്ച് കടത്തിയ അതേ ദിവസമാണ് അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ജി ശ്രീകുമാര്‍ ഫോണില്‍ സംസാരിച്ചത്. ഇക്കാര്യം സമ്മതിച്ച ശ്രീകുമാര്‍ ആന്റോ അഗസ്റ്റിനെ നേരില്‍ കണ്ടിരുന്നതായി സ്വകാര്യ ചാനലിനോട് പറഞ്ഞു.
ആദ്യം ശ്രീകുമാറിന്റെ ഫോണിലേക്ക് ആന്റോ അഗസ്റ്റിന്‍ വിളിക്കുകയായിരുന്നു. ഈ കോള്‍ കട്ട് ചെയ്ത ശ്രീകുമാര്‍, ആന്റോ അഗസ്റ്റിന്റെ ഫോണിലേക്ക് തിരികെ വിളിച്ചതായാണ് ഫോണ്‍ രേഖകളില്‍ നിന്നും വ്യക്തമായത്. 83 സെക്കന്റാണ് സംസാരം നീണ്ടത്. ഫെബ്രുവരിയില്‍ തന്നെ 17, 25 തീയതികളിലും ആന്റോ, ശ്രീകുമാറിനെ വിളിച്ചതായും അന്വേഷണ സംഘം സ്ഥിരീകരിച്ചിട്ടുണ്ട്.

എന്നാല്‍, ആന്റോയെ വിളിച്ചതില്‍ അസ്വാഭാവികതയില്ലെന്ന് ശ്രീകുമാര്‍ പറഞ്ഞു. സ്വന്തം തോട്ടത്തിലെ മരം കൊണ്ടുപോകാന്‍ വനം വകുപ്പ് പാസ് നല്‍കുന്നില്ലെന്ന് ആന്റോ പരാതിപ്പെട്ടിരുന്നു.
തന്നോട് നേരിട്ട് സംസാരിക്കാനുള്ള അനുമതി ചോദിച്ച ആന്റോ പിന്നീട് സെക്രട്ടേറിയറ്റ് ഓഫീസില്‍ വന്ന് കാണുകയും ചെയ്തിരുന്നു. ചാനല്‍ മുതലാളി എന്ന് പരിചയപ്പെടുത്തിയാണ് ബന്ധപ്പെട്ടത്. വയനാട് ഡി എഫ് ഒയെ മാറ്റണമെന്ന് ആന്റോ ആവശ്യപ്പെട്ടു. എന്നാല്‍ ആന്റോക്ക് വഴിവിട്ട സഹായമൊന്നും ചെയ്തു കൊടുത്തിട്ടില്ലെന്ന് ശ്രീകുമാര്‍ പറഞ്ഞു.

---- facebook comment plugin here -----

Latest