National
തലക്ക് 40 ലക്ഷം വിലയിട്ട മാവോയിസ്റ്റ് നേതാവ് കൊവിഡ് ബാധിച്ച് മരിച്ചു

ന്യൂഡല്‍ഹി | തലക്ക് 40 ലക്ഷം രൂപ വിലയിട്ടിരുന്ന മാവോയിസ്റ്റ് നേതാവ് കൊവിഡ് ബാധിച്ച് മരിച്ചതായി റിപ്പോര്‍ട്ട്. ഛത്തീസ്ഗഡില്‍ വച്ചാണ് മരണം. നോര്‍ത്ത് തെലങ്കാന മാവോയിസ്റ്റ് സ്റ്റേറ്റ് സ്‌പെഷ്യല്‍ സോണല്‍ കമ്മറ്റി സെക്രട്ടറിയും ദേശീയ കമ്മറ്റി അംഗവുമായ ഹരിഭൂഷണ്‍ ആണ് കൊവിഡ് ബാധിച്ച് മരിച്ചത്.
ജൂണ്‍ 21ന് ഹരിഭൂഷണ്‍ മരണപ്പെട്ടു എന്നാണ് പോലീസ് പറയുന്നത്. എന്നാല്‍, മരണം മാവോയിസ്റ്റുകള്‍ സ്ഥിരീകരിച്ചിട്ടില്ല.
---- facebook comment plugin here -----