Connect with us

Saudi Arabia

കൊവിഡ് - 19: സഊദിയില്‍ 13 മരണം ;1253 പുതിയ കേസുകള്‍

Published

|

Last Updated

ദമാം | സഊദി അറേബ്യയില്‍ 24 മണിക്കൂറിനിടെ കൊവിഡ് ചികിത്സയിലായിരുന്ന 13 പേര്‍ മരിച്ചു. പുതുതായി 1253 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും,1043 പേര്‍ രോഗമുക്തി നേടുകയും ചെയ്തതായി ആരോഗ്യ മന്ത്രാലയം റിപോര്‍ട്ട് ചെയ്തു

രാജ്യത്ത് 478,135 പേര്‍ക്കാണ് രോഗം റിപ്പോര്‍ട്ട് ചെയ്തത് .ഇവരില്‍ 459,091 പേര്‍ രോഗമുക്തി നേടുകയും, 7,716 പേര്‍ മരിക്കുകയും ചെയ്തു .96.08 ശതമാനമാണ് രോഗമുക്തി നിരക്ക് .363 പേര്‍ക്ക് കൊവിഡ് പോസിറ്റിവ് രേഖപെടുത്തിയ മക്ക മേഖലയിലാണ് കൂടുതല്‍ രോഗികളെ കണ്ടെത്തിയത്. മറ്റ് പ്രവിശ്യകളില്‍ കിഴക്കന്‍ പ്രവിശ്യാ 263, റിയാദ് 165, അസീര്‍ 159, ജിസാന്‍ 105, മദീന 62, നജ്‌റാന്‍ 31, അല്‍-ഖസീം 28,തബൂക്ക് 24,അല്‍-ബഹ 22,ഹാഇല്‍ 13,വടക്കന്‍ അതിര്‍ത്തി പ്രദേശം 12,അല്‍-ജൗഫ് 6

രാജ്യത്തെ വിവിധ ആശുപത്രികളിലായി 11,328 പേരാണ് ചികിത്സയില്‍ കഴിയുന്നത് .ഇവരില്‍ 1,472 പേരുടെ നില ഗുരുതരമായി തുടരുകയാണ് . 16,874,054 പേര്‍ രാജ്യത്ത് വാക്‌സിന്‍ സ്വീകരിച്ചതായും ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ 85,027 സ്രവ സാമ്പിളുകളുടെ ടെസ്റ്റ് നടത്തിയതായും മന്ത്രാലയം അറിയിച്ചു

Latest