Connect with us

National

രാജ്യത്ത് 22 പേരില്‍ ഡെല്‍റ്റാ പ്ലസ് വകഭേദം സ്ഥിരീകരിച്ചു; കൂടുതല്‍ കേസുകള്‍ മഹാരാഷ്ട്രയില്‍

Published

|

Last Updated

ന്യൂഡല്‍ഹി | രാജ്യത്ത് 22 പേരില്‍ ഡെല്‍റ്റാ പ്ലസ് വകഭേദം കണ്ടെത്തിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതില്‍ മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മഹാരാഷ്ട്രയിലെ പതിനാറുപേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രത്‌നഗിരിയിലും ജാല്‍ഗോവണിലുമാണ് കൂടുതല്‍ പേര്‍ക്ക് രോഗം കണ്ടെത്തിയത്.

കേരളത്തിലും മധ്യപ്രദേശിലും മൂന്ന് പേര്‍ക്ക് വീതമാണ് രോഗം സ്ഥിരീകരിച്ചതെന്നും ആരോഗ്യമന്ത്രാലയം സെക്രട്ടറി രാജേഷ് ഭൂഷണ്‍ പറഞ്ഞു. യുഎസ്, യുകെ, പോര്‍ച്ചുഗല്‍, സ്വിറ്റ്‌സര്‍ലന്‍ഡ്, ജപ്പാന്‍, പോളണ്ട്, നേപ്പാള്‍, ചൈന, റഷ്യ എന്നീ രാജ്യങ്ങളിലും നേരത്തേ ഡെല്‍റ്റാ പ്ലസ് വകഭേദം സ്ഥിരീകരിച്ചിട്ടുണ്ട്. 80 രാജ്യങ്ങളിലാണ് ഇതുവരെ ഡെല്‍റ്റാ വകഭേദം കണ്ടെത്തിയത്.

രാജ്യത്ത് രണ്ടാംതരംഗത്തിന് കാരണമായ ബി 1.617.2 വൈറസ് വകഭേദത്തിന്റെ മാറ്റം സംഭവിച്ച രൂപമാണ് ഡെല്‍റ്റാപ്ലസ്. ഈ പുതിയ വകഭേദം എത്രത്തോളം തീവ്രമാണെന്ന് വ്യക്തമല്ലെങ്കിലും കൊവിഡ് പ്രതിരോധത്തിനായി ഉപയോഗിക്കുന്ന മോണോക്ലോണല്‍ ആന്റിബോഡി കോക്ക്‌ടെയിലിനെ പ്രതിരോധിക്കാന്‍ ശേഷിയുള്ളതാണ് ഡെല്‍റ്റാപ്ലസ് വകഭേദമെന്ന റിപ്പോര്‍ട്ടുകളും ഉണ്ട്.