Connect with us

International

ക്രൊയേഷ്യയും ഇംഗ്ലണ്ടും പ്രീ ക്വാര്‍ട്ടറില്‍

Published

|

Last Updated

ഗ്ലാസ്‌ഗോ |  സ്‌കോട്ലന്‍ഡിനെ 3-1നു തോല്‍പിച്ച് ക്രൊയേഷ്യയും ചെക്ക്‌റിപ്പബ്ലിക്കിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ച് ഇംഗ്ലണ്ടും യൂറോ കപ്പിന്റെ പ്രീ ക്വാര്‍ട്ടറില്‍. നിക്കോള വ്‌ലാസിച്ച് (17), ലൂക്ക മോഡ്രിച്ച് (62), ഇവാന്‍ പെരിസിച്ച് (77) എന്നിവരാണു ക്രൊയേഷ്യക്കായി സ്‌കോര്‍ ചെയ്തത്. കല്ലം മക്ഗ്രെഗര്‍ (42) വകയായിരുന്നു സ്‌കോട്ലന്‍ഡിന്റെ ആശ്വാസ ഗോള്‍.

ഗ്രൂപ്പ് ഡിയില്‍ ചെക്ക് റിപ്പബ്ലിക്കിന്റെ കടുത്ത വെല്ലുവിളിയെ അതിജീവിച്ചാണ് ഇംഗ്ലണ്ട് അവസാന 16ല്‍ ഇടംപിടിച്ചത്. പന്ത്രണ്ടാം മിനിറ്റില്‍ റഹിം സ്റ്റെര്‍ലിംഗാണ് ഇംഗ്ലണ്ടിന്റെ വിജയം ഉറപ്പാക്കിയ ഗോള്‍ നേടിയത്.
യൂറോയില്‍ ഇതുവരെ 12 ടീമുകള്‍ നോക്കൗട്ടിലേക്ക് കടന്നു. നാല് ടീമുകള്‍ക്ക് കൂടി മാത്രമാണ് പ്രീക്വാര്‍ട്ടറില്‍ ഇടം ബാക്കിയുള്ളത്.

 

 

Latest