Connect with us

Ongoing News

സംസ്ഥാനത്തിന് 2,26,780 ഡോസ് വാക്‌സിന്‍ കൂടി ലഭ്യമായി

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്തിന് 2,26,780 ഡോസ് കൊവിഡ് പ്രതിരോധ വാക്‌സിന്‍ കൂടി ലഭ്യമായി. 1,76,780 ഡോസ് കോവിഷീല്‍ഡ് വാക്‌സിനും 50,000 കോവാക്‌സിനുമാണ് ലഭ്യമായത്. ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ആണ് ഇക്കാര്യം അറിയിച്ചത്.

കോവാക്‌സിന്‍ തിരുവനന്തപുരത്ത് എത്തിയിട്ടുണ്ട്. തിരുവനന്തപുരം 53,500, എറണാകുളം 61,640, കോഴിക്കോട് 61,640 എന്നിങ്ങനെ ഡോസ് കോവിഷീല്‍ഡ് വാക്‌സിനാണ് അനുവദിച്ചത്. അതില്‍ എറണാകുളത്തെ വാക്‌സിന്‍ എത്തിയിട്ടുണ്ട്. തിരുവനന്തപുരത്തേയും കോഴിക്കോട്ടേയും വാക്‌സിന്‍ രാത്രിയോടെ എത്തും.

ഇതുകൂടാതെ 900 കോള്‍ഡ് ബോക്‌സുകള്‍ കൂടി സംസ്ഥാനത്തിന് അനുവദിച്ചിട്ടുണ്ട്. ഇതില്‍ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളില്‍ 240 കോള്‍ഡ് ബോക്‌സുകള്‍ വീതം എത്തിയിട്ടുണ്ട്. വാക്‌സിന്‍ കേടാകാതെ സുരക്ഷിതമായി സൂക്ഷിക്കാന്‍ കഴിയുന്നതാണ് കോള്‍ഡ് ബോക്‌സ്.