Gulf
വാക്‌സീന്‍ എടുക്കാതെ കുവൈത്തിലേക്ക് വരുന്ന ഗാര്‍ഹിക തൊഴിലാളികള്‍ക്ക് 14 ദിവസത്തെ ക്വാറന്റൈന്‍

കുവൈത്ത് സിറ്റി | വാക്‌സീന്‍ എടുക്കാതെ കുവൈത്തിലേക്ക് വരുന്ന ഗാര്‍ഹിക തൊഴിലാളികള്‍
പതിനാല് ദിവസത്തെ ഹോട്ടല്‍ ക്വാറന്റൈന്‍ അനുഷ്ഠിക്കണമെന്ന് സിവില്‍ ഏവിയേഷന്‍. കൂടാതെ 72 മണിക്കൂര്‍ സാധുതയുള്ള പി സി ആര്‍ പരിശോധനാ റിപ്പോര്‍ട്ടും യാത്രക്കാരന്‍ ഹാജരാക്കണം. തൊഴിലാളി യുടെ ഹോട്ടല്‍ ക്വാറന്റൈന്‍ ചെലവ് സ്‌പോണ്‍സര്‍ ആണ് വഹിക്കേണ്ടത്. കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ആഗസ്റ്റ് ഒന്നുമുതല്‍ വാക്‌സീന്‍ സ്വീകരിച്ച വിദേശികള്‍ക്ക് കുവൈത്തിലേക്ക് പ്രവേശനാനുമതി നല്‍കിയത്. എന്നാല്‍, ഇതില്‍ വാക്‌സിനേഷന്‍ നിബന്ധനയില്‍ നിന്നും ഗാര്‍ഹിക തൊഴിലാളികളെ ഒഴിവാക്കിയിരുന്നു. ഇതിന് പകരമായാണ് ഇവര്‍ക്കു പതിനാല് ദിവസത്തെ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന്‍ ഏര്‍പ്പെടുത്താന്‍ ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്.
കുവൈത്തില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,497പുതിയ കൊവിഡ് വൈറസ് കേസ് കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുട എണ്ണം 3,37,371 ആയി ഉയര്‍ന്നു. 11 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. 1,388 പേര്‍ രോഗമുക്തി നേടി. 1,0365 പുതിയ കൊവിഡ് പരിശോധനകള്‍ നടത്തി. 17,090 പേര്‍ ചികിത്സയിലും 209 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലുമാണ്. 14.44 ശതമാനമാണ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്.