National
രാജ്യദ്രോഹക്കേസ്: ഐഷ സുല്‍ത്താനയോട് വീണ്ടും ഹാജരാകാന്‍ പോലീസ്

കവരത്തി | രാജ്യദ്രോഹക്കേസില്‍ ഐഷ സുല്‍ത്താനയോട് ബുധനാഴ്ച വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പോലീസ് നോട്ടീസ് നല്‍കി. രാവിലെ 10.30ന് കവരത്തി പോലീസ് സ്റ്റേഷനില്‍ ഹാജരാകാനാണ് നോട്ടീസ്. കഴിഞ്ഞ ദിവസം ചോദ്യം ചെയ്ത് വിട്ടയച്ച ഐഷയോട് മൂന്ന് ദിവസം ദ്വീപില്‍ തുടരാന്‍ പോലീസ് നിര്‍ദേശിച്ചിരുന്നു
കഴിഞ്ഞ ദിവസമാണ് രാജ്യദ്രോഹ കേസില്‍ സംവിധായകയും ആക്ടിവിസ്റ്റുമായ ഐഷ സുല്‍ത്താനയെ ചോദ്യം ചെയ്ത് വിട്ടയച്ചത്. മൂന്നരമണിക്കൂര്‍ നേരമാണ് കവരത്തി ാേപലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ വെച്ച് അന്വേഷണ സംഘം മൊഴിയെടുത്തത്. ചാനല്‍ ചര്‍ച്ചയില്‍ ബയോവെപ്പണ്‍ പരാമര്‍ശം നടത്തിയതിനാണ് ഐഷക്കെതിരെ കേസെടുത്തത്.
---- facebook comment plugin here -----