Kerala
സ്ത്രീധനമായി വാരിക്കോരി നൽകിയിട്ടും മകൾ നഷ്ടപ്പെട്ട നെഞ്ചുപിളർക്കും വേദനയിൽ ഈ അച്ഛൻ

കൊല്ലം | കാർ വേണ്ടെന്നും അതിന് പകരം പണം വേണമെന്നും പറഞ്ഞാണ് വിസ്മയയെ കിരണും വീട്ടുകാരും ഉപദ്രവിച്ചതെന്ന് അച്ഛൻ ത്രിവിക്രമന്‍ നായർ മാധ്യമങ്ങളോട് പറഞ്ഞു. വായ്പയെടുത്ത് വാഹനം വാങ്ങിയതിനാൽ പണം ചോദിച്ചപ്പോൾ നൽകാൻ കഴിയാതിരുന്നു. കാറിന് പത്ത് ലക്ഷത്തോളം വിലയുണ്ട്. 1.20 ഏക്കർ ഭൂമി, 100 പവൻ സ്വർണം, കാർ എന്നിവയെല്ലാം സ്ത്രീധനമായി കൊടുത്തിരുന്നു. മകൾ ആത്മഹത്യ ചെയ്യില്ലെന്നും കൊന്നതാണെന്നും പിതാവ് പറഞ്ഞു.
അതിനിടെ, സാമൂഹ്യമാധ്യമത്തിൽ രോഷവും വിസ്മയക്കുള്ള അനുശോചനവും പ്രവഹിക്കുകയാണ്. ഭർത്താവ് എസ് കിരൺകുമാറിനെ ടാഗ് ചെയ്താണ് ഫേസ്ബുക്കിൽ അവസാനം വിസ്മയ പോസ്റ്റ് ഇട്ടത്. ജൂൺ എട്ടിനാണ് മഴയത്ത് കാറിൽനിന്നു പകർത്തിയതെന്നു കരുതുന്ന വിഡിയോ വിസ്മയ പോസ്റ്റ് ചെയ്തത്. ഈ വിഡിയോയ്ക്കു താഴെയാണ് കമന്റിൽ അനുശോചന സന്ദേശങ്ങളും ഭർത്താവ് കിരൺകുമാറിനെതിരായുള്ള രോഷ പ്രകടനങ്ങളും വന്നിരിക്കുന്നത്. ഇതിനു ദിവസങ്ങൾക്കു മുൻപ് ഭർത്താവിനൊപ്പമുള്ള ചിത്രം പ്രൊഫൈൽ ഫോട്ടോയായി ചേർത്തിരുന്നു.