Organisation
റേസ് ടു ഐ എ സ് സംഘടിപ്പിച്ചു

കൊടുങ്ങല്ലൂര്‍ | വിസ്ഡം എജ്യുക്കേഷന്‍ ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ (വെഫി) തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ എസ് എസ് എല്‍ സി മുതല്‍ പി ജി വരെയുള്ള വിദ്യാര്‍ഥികള്‍ക്കു വേണ്ടി റേസ് ടു ഐ എ എസ് എന്ന ശീര്‍ഷകത്തില്‍ സിവില്‍ സര്‍വീസ് ഓറിയന്റേഷന്‍ പ്രോഗ്രാം സംഘടിപ്പിച്ചു. യു പി എസ് സി നടത്തുന്ന സിവില്‍ സര്‍വീസ് പരീക്ഷയെക്കുറിച്ച് അവബോധം സൃഷ്ടിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
മുഹമ്മദ് ഷാഫി ഖാദിരി കൊറ്റംകുളത്തിന്റെ അധ്യക്ഷതയില്‍ കേരള സിവില്‍ സര്‍വീസ് അക്കാദമി ഫാക്കല്‍റ്റി കെ പി ശരത് വിഷയാവതരണം നടത്തി. സുല്‍ത്താന്‍ അഞ്ചങ്ങാടി, കെ എ റിയാസ് പ്രസംഗിച്ചു.
---- facebook comment plugin here -----