Connect with us

Kerala

ഇന്ധന വില: ചക്ര സ്തംഭന സമരം രാവിലെ 11 മുതല്‍

Published

|

Last Updated

തിരുവനന്തപുരം |  ഓരോ ദിവസവും ഇന്ധന വില വര്‍ധിപ്പിച്ച് ജനങ്ങളെ കൊള്ളയടിക്കുന്ന നടപടികള്‍ക്കെതിരെ സംസ്ഥാനത്ത് ഇന്ന് ചക്ര സ്തംഭന സമരം. രാവിലെ 11 മുതല്‍ 11.15 വരെ വാഹനങ്ങള്‍ എനിടെയാണോ അവിടെ നിര്‍ത്തിയിട്ടായിരിക്കും പ്രതിഷേധം. സി ഐ ടി യു, ഐ എന്‍ ടി യു സി, എ ഐ ടി യു സി ഉള്‍പ്പടെ വിവിധ ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിലാണ് സമരം.

ആംബുലന്‍സ് ഉള്‍പ്പെടെയുള്ള അവശ്യ സര്‍വ്വീസുകളെ സമരത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കേന്ദ്രം നികുതി വെട്ടിച്ചുരുക്കണമെന്നാണ് ആവശ്യം.

 

 

Latest