Connect with us

Ongoing News

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍: ഇന്ത്യ 217ന് ആള്‍ ഔട്ട്, ന്യൂസിലാന്‍ഡ് രണ്ടിന് 101

Published

|

Last Updated

സൗതാംപ്ടണ്‍ | ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന്റെ മൂന്നാം ദിവസം സ്റ്റംപെടുക്കുമ്പോള്‍ ന്യൂസിലാന്‍ഡ് ഭേദപ്പെട്ട നിലയില്‍. ഒന്നാം ഇന്നിംഗ്‌സില്‍ ഇന്ത്യ 217ന് ആള്‍ ഔട്ടായപ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 101 റണ്‍സ് കെട്ടിപ്പടുത്തിട്ടുണ്ട് കിവികള്‍. കെയ്ന്‍ വില്യംസണും (12റണ്‍സ്) റോസ് ടെയ്‌ലറും ആണ് ക്രീസിലുള്ളത്. 49 ഓവറാണ് ഇന്ത്യ എറിഞ്ഞത്.

ന്യൂസിലാന്‍ഡിന് ടാം ലാഥമും ഡെവന്‍ കോണ്‍വേയും ഭേദപ്പെട്ട തുടക്കമാണ് നല്‍കിയത്. ലാഥം 30ഉം കോണ്‍വേ 54ഉം റണ്‍സെടുത്തു. ഇശാന്ത് ശര്‍മക്കും ആര്‍ അശ്വിനുമാണ് വിക്കറ്റുകള്‍.

ഇന്ത്യന്‍ നിരയില്‍ അജിങ്ക്യ രഹാനെ (49), ക്യാപ്റ്റന്‍ വിരാട് കോലി (44), രോഹിത് ശര്‍മ (34), ശുഭ്മാന്‍ ഗില്‍ (28), രവിചന്ദ്രന്‍ അശ്വിന്‍ (22), രവീന്ദ്ര ജഡേജ (15) എന്നിവരാണ് ഭേദപ്പെട്ട ചെറുത്തുനില്‍പ്പ് നടത്തിയത്.

അഞ്ച് വിക്കറ്റെടുത്ത കെയ്ല്‍ ജാമീസണ്‍ ആണ് ന്യൂസിലാന്‍ഡ് ബോളിംഗ് നിരയില്‍ തിളങ്ങിയത്. 22 ഓവറില്‍ 12ഉം മെയ്ഡനായിരുന്നു. വെറും 31 റണ്‍സാണ് വിട്ടുകൊടുത്തത്. ട്രെന്റ് ബൗള്‍ട്ട്, നീല്‍ വാഗ്നര്‍ രണ്ട് വീതവും ടിം സൗത്തീ ഒന്നും വിക്കറ്റെടുത്തു.

---- facebook comment plugin here -----

Latest