Connect with us

Saudi Arabia

അനധികൃത പണം കടത്ത്; രണ്ട് വര്‍ഷത്തിനിടെ സഊദിയില്‍ പിടികൂടിയത് 24 മില്യണ്‍ ഡോളര്‍

Published

|

Last Updated

ജിദ്ദ | അനധികൃത കളളപ്പണം തടയുന്നതിട്‌നെ ഭാഗമായി സഊദിയുടെ പ്രവേശന കവാടങ്ങളില്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ സഊദി കസ്റ്റംസും ,സകാത്ത്, ടാക്‌സ് ആന്‍ഡ് കസ്റ്റംസ് അതോറിറ്റിയും നടത്തിയ പരിശോധനയില്‍ 24 മില്ല്യണ്‍ ഡോളര്‍ പിടികൂടിയതായി സകാത്ത് അതോറിറ്റി അറിയിച്ചു

അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍ , അതിര്‍ത്തി ചെക്ക് പോസ്റ്റുകള്‍ എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. കരമാര്‍ഗ്ഗമുള്ള പോയിന്റുകളിലാണ് ഏറ്റവും കൂടുതല്‍ പണം പിടികൂടിയത്.രാജ്യത്ത് പ്രവേശിക്കുന്നവരുടെ കൈവശം 60,000 റിയാലില്‍ കൂടുതല്‍ വിലയുള്ള സ്വര്‍ണ്ണം , വിലയേറിയ ലോഹങ്ങള്‍, വിദേശ കറന്‍സികളില്‍ എന്നിവ കൈവശമുള്ളവര്‍ യാത്രക്ക് മുന്‍പായി സകാത്ത് -ടാകസിന്റെ ആപ്ലിക്കേഷന്‍ വഴി അറിയിക്കുകയും ,രാജ്യത്തെ പ്രവേശന കവാടങ്ങളിലെ കസ്റ്റംസ് അധികാരികള്‍ക്ക് റഫറന്‍സ് നമ്പര്‍ സമര്‍പ്പിക്കുകയും ചെയ്യണം.പിടിച്ചെടുത്ത വസ്തുക്കളുടെ മൂല്യത്തിന്റെ 50 ശതമാനമാണ് പിഴ ഈടാക്കുന്നത്.കുറ്റകൃത്യം തെളിഞ്ഞാല്‍ മുഴുവന്‍ തുകയും തടഞ്ഞുവയ്ക്കുകയും നിയമലംഘകരെ പബ്ലിക് പ്രോസിക്യൂഷനില്‍ റഫര്‍ ചെയ്യുകയും ചെയ്യുമെന്നും മന്ത്രാലയം വ്യക്തമാക്കി

---- facebook comment plugin here -----

Latest