Connect with us

Organisation

ഗ്രീൻ ടോക്ക് സംഘടിപ്പിച്ചു

Published

|

Last Updated

തൃശൂർ | ലോക പരിസ്ഥിതി വാരാചരണത്തോടനുബന്ധിച്ച് നടക്കുന്ന പരിസ്ഥിതി സാക്ഷരത സാമയികം ക്യാമ്പയിന്റെ ഭാഗമായി എസ് എസ് എഫ് തൃശൂർ ജില്ലാ കമ്മിറ്റിയുടെ നേത്യത്തിൽ “ഗ്രീൻ ടോക്ക്” സംഘടിപ്പിച്ചു. “ജലസംരക്ഷണം ഇസ്‌ലാമിന്റെ നയനിലപാടുകൾ” എന്ന വിഷയത്തിലാണ് ഗ്രീൻ ടോക്ക്  സംഘടിപ്പിച്ചത്.

ജൈവ കർഷകനും സംസ്ഥാന അവാർഡ് ജേതാവുമായ അബ്ദുർറസാഖ് കാക്കവയൽ, ഡോ. ഉമറുൽ ഫാറൂഖ് സഖാഫി എന്നിവർ സംസാരിച്ചു. സർക്കാർ പരിസ്ഥിതി സംരക്ഷണ യജ്ഞത്തിന് പിന്തുണ പ്രഖ്യാപിച്ച് സെക്ടർ കേന്ദ്രങ്ങളിൽ  പരിസ്ഥിതി സഭ, പ്രധാന ടൗണുകൾ, റെയിൽവേ സ്റ്റേഷനുകൾ എന്നിവ കേന്ദ്രീകരിച്ച് ഗ്രീൻ ബൂത്തുകൾ, കബോസ്റ്റ് നിർമാണം, വീടുകളിൽ വൃക്ഷത്തൈ നടല്‍ തുടങ്ങിയവ കാമ്പയിൻ്റെ ഭാഗമായി നടന്നുവരുന്നു.

ജില്ലാ പ്രസിഡന്റ് ശിഹാബ് സഖാഫിയുടെ അധ്യക്ഷതയിൽ റിയാസ് അഹ്സനി സ്വാഗതവും അനസ് ശ്രീപുഷ്കരം നന്ദിയും പറഞ്ഞു. ജനറൽ സെക്രട്ടറി ശനീബ് മുല്ലക്കര സംബന്ധിച്ചു.

Latest