Kerala
കൊല്ലത്ത് വള്ളം മറിഞ്ഞ് കാണാതായ രണ്ടാമത്തെ യുവാവിന്റേയും മൃതദേഹം കണ്ടെടുത്തു

കൊല്ലം | പടിഞ്ഞാറെ കല്ലട വലിയ പാടംചെമ്പില്‍ ഏലായല്‍ വള്ളം മറിഞ്ഞ് കാണാതായ യുവാക്കളില്‍ രണ്ടാമത്തയാളുടേയും മൃതദേഹവും കണ്ടെത്തി. ആദര്‍ശി(24)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. നേരത്തെ വലിയപാടം സ്വദേശികളായ മിഥുന്‍ നാഥ്(21) ന്റെ മൃതദേഹം കണ്ടെത്തിയിരുന്നു.
വള്ളത്തില്‍ അഞ്ച് സുഹൃത്തുക്കളുമായി മീന്‍ പിടിക്കാന്‍ പോയപ്പോഴാണ് അപകടം. മൂന്ന് പേര്‍ നീന്തി രക്ഷപ്പെട്ടു. വ്യാപകമായ തെരച്ചിലിനെടുവിലാണ് മിഥുന്റെ മൃതദേഹം കണ്ടെത്തിയത്. പിന്നാലെ ആദര്‍ശിന്റെ മൃതദേഹവും കണ്ടെത്തുകയായിരുന്നു.
---- facebook comment plugin here -----