Malappuram
"രാജ്യം ബഹളം വെക്കുന്നു': എസ് എസ് എഫ് സമരദിനം നാളെ

മഞ്ചേരി | കേന്ദ്ര സർക്കാർ നിരന്തരമായി തുടർന്ന് കൊണ്ടിരിക്കുന്ന ജനദ്രോഹ, അപരവൽക്കരണ, കോർപറേറ്റ് പ്രീണന നയങ്ങൾക്കെതിരെ “രാജ്യം ബഹളം വെക്കുന്നു “എന്ന ശീർഷകത്തിൽ നാളെ എസ് എസ് എഫ് സംസ്ഥാന വ്യാപകമായി സമരദിനം ആചരിക്കും.
മലപ്പുറം ഈസ്റ്റ് ജില്ലയിലെ 677 കേന്ദ്രങ്ങളിൽ വിവിധ ഘടകങ്ങളിലെ ഭാരവാഹികളും കാൽ ലക്ഷം പ്രവർത്തകർ വീടുകളിലും സമരത്തിന്റെ ഭാഗമാവും.
ഉച്ചക്ക് പന്ത്രണ്ട് മണി മുതൽ ഒരു മണി വരെയാണ് ജില്ലയിൽ സമരം നടക്കുക. സമരങ്ങൾ ഒഫീഷ്യൽ ഫേസ് ബുക്ക് പേജുകൾ വഴി സംപ്രേഷണം ചെയ്യും.
---- facebook comment plugin here -----