Kerala
പിണറായി- സുധാകരന്‍ വാക്ക്‌പോര് മരം മുറി കേസ് മറക്കാന്‍: കെ സുരേന്ദ്രന്‍

കോഴിക്കോട് | മുഖ്യമന്ത്രി പിണറായി വിജയനും കെ പി സി സി അധ്യക്ഷന്‍ കെ സുധാകരനും തമ്മില്‍ നടത്തുന്ന വാക്ക്പോര് മരംമുറി മറക്കാനുള്ള കൗശലമെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ഇരുനേതാക്കളും തമ്മില്‍ വാദപ്രതിവാദങ്ങള്‍ ചൂടുപിടിക്കുമ്പോള്‍ മാധ്യമങ്ങളെല്ലാം ഒരാഴ്ചക്കാലത്തേക്ക് അതിന് പിന്നാലെ പോകും. ഇതോടെ മുട്ടില്‍ മരംമുറി കേസ് മറ്ക്കപ്പെടുമെന്നും സുരേന്ദ്രന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
മലയാളികളെ ഇങ്ങനെ മണ്ടന്മാരാക്കാന്‍ മറ്റേത് കൂട്ടുകെട്ടിന് കഴിയുമെന്നും സുരേന്ദ്രന്‍ ചോദിച്ചു. ഗോളാന്തരവാര്‍ത്തകള്‍ എന്ന ചിത്രത്തിലെ ശ്രീനിവാസന്റെ കഥാപാത്രമായ കാരക്കൂട്ടില്‍ ദാസനേയും കണ്‍കെട്ടില്‍ മാമുക്കോയ അവതരിപ്പിച്ച കീലേരി അച്ചുവെന്ന കഥാപാത്രത്തേയും പരാമര്‍ശിച്ചുകൊണ്ടായിരുന്നു സുരേന്ദ്രന്റെ പരിഹാസം. കാരക്കൂട്ടില്‍ ദാസനും കീലേരി അച്ചുവും തകര്‍ക്കട്ടെയെന്ന് സുരേന്ദ്രന്‍ ആക്ഷേപിച്ചു.