Kerala
സുധാകരന്റെ പ്രതികരണം കോണ്‍ഗ്രസിന് ഗുണം ചെയ്യില്ല: മമ്പറം ദിവാകരന്‍

കണ്ണൂര്‍ | കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ ഇപ്പോള്‍ നടത്തുന്ന വെല്ലുവിളി നിറഞ്ഞ പ്രതികരണം പാര്‍ട്ടിക്ക് ഗുണം ചെയ്യില്ലെന്ന് കോണ്‍ഗ്രസ് നേതാവ് മമ്പറം ദിവാകരന്‍. സുധാകരനെ അധ്യക്ഷനാക്കും മുമ്പേ തന്റെ ആശങ്ക പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിരുന്നുവെന്നും ദിവാകരന്‍ പറഞ്ഞു. മുഖ്യമന്ത്രിയും കെ പി സി സി പ്രസിഡന്റും തമ്മിലുള്ള വാക്ക് യുദ്ധം സംബന്ധിച്ച് ഒരു ചാനലിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സുധാകരന്‍ ക്യാമ്പസ് കഥകളല്ല ഇപ്പോള്‍ പറയേണ്ടത്. പുതിയ കാലത്തിന് അനുസരിച്ചുള്ള രാഷ്ട്രീയമാണ്. കെ പി സി സി അധ്യക്ഷന്‍ പക്വത കാണിക്കണമായിരുന്നു. ബ്രണ്ണന്‍ കോളജിലെ പഠനത്തിനിടെ പിണറായി വിജയനെ കെ സുധാകരന്‍ ചവിട്ടി വീഴ്ത്തിയത് തനിക്ക് അറിയില്ല. ഇനി വിഷയത്തിലുള്ള തന്റെ അഭിപ്രായം പാര്‍ട്ടി ഫോറത്തില്‍ പറയുമെന്നും മമ്പറം ദിവാകരന്‍ പറഞ്ഞു.
---- facebook comment plugin here -----