Connect with us

International

കോപ്പ അമേരിക്കയില്‍ അര്‍ജന്റീനക്ക് ആദ്യ ജയം

Published

|

Last Updated

ബ്രസീലിയ | കോപ്പ അമേരിക്കയില്‍ വിജയ വഴിയിലേക്ക് തിരിച്ചെത്തി അര്‍ജന്റീന. ആദ്യ മത്സരത്തില്‍ ചിലിയോട് ഒരു ഗോള്‍ സമനില വഴങ്ങിയ അര്‍ജന്റീന ഇന്നലെ കരുത്തരായ ഉറുഗ്വേയെ ഏകപക്ഷീയമായ ഒരു ഗോളിനാണ് തോല്‍പ്പിച്ചത്. കളിയുടെ 13- ാം മിനുട്ടില്‍ റോഡ്രിഗസാണ് സ്‌കോര്‍ ചെയ്തത്. കോര്‍ണര്‍ പൊസിഷനില്‍ നിന്ന് മെസി അളന്നുകുറിച്ച് നല്‍കിയ ക്രോസില്‍ നിന്നായിരുന്നു റോഡ്രിഗസിന്‌റെ ഗോള്‍.

മെസി- സുവാരസ് പോരാട്ടമായി വിശേഷിപ്പിക്കപ്പെട്ട മത്സരത്തിന്റെ നിയന്ത്രണം ര്‍ജന്റീനക്ക് തന്നെയായിരുന്നു. നിരവധി അവസരങ്ങളാണ് മെസിയും സംഘത്തിനും ലഭിച്ചത്. എന്നാല്‍ ഫിനിഷിംഗിലെ പോരായ്മയാല്‍ അര്‍ജന്റീനക്ക് കൂടുതല്‍ സ്‌കോര്‍ ചെയ്യാനായില്ല.
കോപ്പയിലെ മറ്റൊരു മത്സരത്തില്‍ ചിലി ഏപക്ഷീയമായ ഒരു ഗോളിന് ബൊളീവിയയെ തോല്‍പ്പിച്ചു.

 

---- facebook comment plugin here -----

Latest